പത്തൊമ്പതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായതായി സംശയം

പത്തൊമ്പതുകാരിയെ  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി ; പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായതായി സംശയം
രണ്ടു ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും കാണാതായ പ്രഗതി എന്ന പത്തൊമ്പതുകാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍ സിറ്റി കോളജ് ബി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പ്രഗതി രണ്ടു ദിവസം മുന്‍പ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോയെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ല.തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പറയാന്‍ സാധിക്കുവെന്ന് പോലീസ് വ്യക്തമാക്കി.

Related News

Other News in this category



4malayalees Recommends