എഴുത്തും,വായനയും,നിയമവും കൊമ്പു കോര്‍ക്കുന്ന ആലപ്പുഴ. ആലപ്പുഴയില്‍ ഈ ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരം കടുക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍,രാധാകൃഷ്ണന്‍,ആരിഫ്. മൂന്നു സ്ഥാനാര്‍ത്ഥികളും ഒന്നിനൊന്നു മെച്ചം.

എഴുത്തും,വായനയും,നിയമവും കൊമ്പു കോര്‍ക്കുന്ന ആലപ്പുഴ. ആലപ്പുഴയില്‍ ഈ ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരം കടുക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍,രാധാകൃഷ്ണന്‍,ആരിഫ്. മൂന്നു സ്ഥാനാര്‍ത്ഥികളും ഒന്നിനൊന്നു മെച്ചം.
ആലപ്പുഴയിലെ സ്ഥാനാര്ഥിത്വത്തെ വിലയിരുത്തുമ്പോള്‍ രാധാകൃഷ്ണന്റെ പിഎസ്‌സി ഉദ്യോഗ പരിചയമോ,ആരിഫിന്റെ രാഷ്ട്രീയ നിയമസഭാ,നിയമ പരിചയമോ ആണോ കൂടുതല്‍ മുന്‍പന്തിയില്‍ അതോ കേരളത്തിലെ നിരവധി,വനിതാ സംരക്ഷണം ഉളപ്പടെ ഉള്ള സാമൂഹിക,രാഷ്ട്രീയ പ്രശനങ്ങള്‍ക്കു വേണ്ടി വാദ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന ഷാനിമോള്‍ ആണോ? മത ന്യൂനപക്ഷ പരിഗണനകള്‍ വച്ച് മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ നിചയിച്ചിരിയ്ക്കുന്നു. രാധാകൃഷ്ണന്‍ പിന്നോക്ക സമുദായത്തില്‍ നിന്നും സ്വപ്രയത്‌നത്തിലൂടെ ജീവിതം കരുപിടിപ്പിച്ച വ്യക്തി എഴുത്തുകാരന്‍,പ്രസിദ്ധീകരണ മേഖലയില്‍ അംഗീകാരങ്ങള്‍ നേടിയ ആള്‍.ആരിഫ് നിയമജ്ഞന്‍,എംഎല്‍എ,രാഷ്ട്രീയ പൊതു പ്രവര്‍ത്തകന്‍ എന്നീനിലയില്‍ പ്രസിദ്ധന്‍,ഷാനിമോള്‍ കൊണ്‌ഗ്രെസ്സ് പ്രസ്ഥാനത്തിലൂടെ സാമൂഹിക രാഷ്ട്രീയ സമകാലിക സംഭവങ്ങളും ആയി പ്രവര്‍ത്തിച്ചും,പ്രതികരിച്ചും എന്നും ഇപ്പോഴും നിരന്തര പോരാട്ടത്തിന്റെ പ്രതീകം.ഏതു തിരക്കിനിടയിലും നിരവധി പുസ്തകങ്ങള്‍ വായിക്കുകയും,ഇന്ത്യയിലെ ജനങ്ങളെയും,അവരുടെ അവസ്ഥയെയും മനസ്സിലാക്കുകയും,ചരിത്രം പടിയ്ക്കുകയും,താനെ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കി കാണിയ്ക്കണം എന്ന് കടിക്കാന്‍ നിശ്ചയവും ഉള്ള വനിത.

എന്ത് കൊണ്ടും ഇന്നത്തെ സാമൂഹിക പ്രശ്‌നങ്ങളില്‍,വനിതകള്‍ക്കും,കുട്ടികള്‍ക്കും നേരെ ഉള്ള അക്രമങ്ങളില്‍,ക്രമസമാധാന പ്രശ്‌നങ്ങളില്‍ മുഖം നോക്കാതെ വെളിച്ചത്തു സംസാരിയ്ക്കുന്ന,ശബ്ദം ഉയര്‍ത്തുന്ന ഒരു വ്യക്തിയാണ് ആലപ്പുഴയ്ക്ക് വേണ്ടത്.പ്രളയനന്തര ആലപ്പുഴയുടെ പ്രശ്‌നങ്ങള്‍ പുനരധിവാസം മാത്രമാണോ? ഇന്നും സ്വന്തം പെണ്‍മക്കളും ,ഓരോ കുടുംബത്തിലെ മുതിര്‍ന്നവരും പ്രായമായ സ്ത്രീകളും ആലപ്പുഴയുടെ പല ഭാഗങ്ങളിലും കഷ്ടത അനുഭവിയ്ക്കുക ആണ്.അവര്‍ക്കു വേണ്ടി സംസ്ഥാന തലത്തിലോ,കേന്ദ്ര തലത്തിലോ,ശബ്ദിയ്ക്കാന്‍ കഴിവുള്ള ഒരു വനിതയാണ് ആലപ്പുഴയെ പ്രതിനിധീകരിയ്‌ക്കേണ്ടത്.


ആലപ്പുഴയുടെ സാമൂഹിക പ്രശ്‌നങ്ങളോട് കൃത്യമായ ഇടപെടലുകള്‍ക്ക് അത് കേരളം ഭരിയ്ക്കുന്ന രാഷ്ട്രീയക്കാരന്‍ ആകരുത് കേന്ദ്രത്തിലേയ്ക്കും വരേണ്ടത്.തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തില്‍ നടപടി എടുക്കുന്നതില്‍ വന്ന കാലതാമസം ആരും മറന്നിട്ടില്ല.


കഥകള്‍ എഴുതുന്നവര്‍ക്കോ,നിയമം പഠിച്ചവര്‍ക്കോ ആയിരിയ്ക്കില്ല ജീവിതങ്ങളെ കൂടുതല്‍ അറിയുവാന്‍ കഴിയുക.നിരവധി പ്രസിദ്ധീകരങ്ങള്‍ നിരന്തരമായി വായിച്ചും,പഠിച്ചും ,സമകാലിക ജീവിതങ്ങളോട് സംവാദിയ്ക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ജന നേതാവ്.അതിനു എന്ത് കൊണ്ടും മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ യോഗ്യത ഒത്തിണങ്ങിയത് ഷാനിമോള്‍ ഉസ്മാന്‍ എന്ന സ്ത്രീ ശബ്ദത്തിനു തന്നെ ആണ്.വനിതകളുടെ നവോഥാനം മതില്‍ പണിതും ,ഒളിച്ചു കടത്തിയും അല്ല,മറിച്ചു അവരോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചും,അവരെ അറിഞ്ഞും കൈപിടിച്ച് നയിക്കുന്നതിലൂടെ ആണ്.70 കളിലെ കേരളം അല്ല ഇന്ന്.സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച കാലത്തു കൈയ്യാല പുറത്തെ തേങ്ങപോലെ ആണ് ഇന്ന് യുവാക്കളും,യുവതികളും മറ്റു ജില്ലകള്‍ പോലെ ആലപ്പുഴ ജില്ലയെ നമുക്ക് ഒരിയ്ക്കലും കാണുവാന്‍ പറ്റുന്ന ഒന്നല്ല.വികസനം പതിറ്റാണ്ടുകളിലൂടെ മാത്രം നടപ്പിലാക്കാന്‍ മാത്രം കഴിയുന്ന ജില്ല.വനിതകള്‍ക്കും,സാധാരണക്കാര്‍ക്കും പ്രത്യേകം ശ്രദ്ധ ലഭിയ്‌ക്കേണ്ടതും,പരിഗണന ലഭിയ്‌ക്കേണ്ടതും ആയ ജില്ല.ആ മണ്ഡലത്തില്‍ നിന്നും വനിതകള്‍ക്കും,കുട്ടികള്‍ക്കും,സാധാരണക്കാര്‍ക്കും അവരുടെ പ്രശനങ്ങള്‍ തുറന്നു സംവാദിയ്ക്കാന്‍ കഴിയുന്ന ഒരു കഴിവുള്ള ഒരു വനിത തന്നെ വേണം പ്രതിനിധി ആയി വരേണ്ടത്. രാഷ്ട്രീയത്തിനും ഉപരിയായി സാമൂഹിക താത്പര്യം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ കണ്ണുകളില്‍ കണ്ണുനീരിന്റെ നനവുള്ള ഷാനിമോള്‍ തന്നെ ഉത്തമം.മറ്റു രണ്ടു എതിര്‍ സ്ഥാനാര്‍ത്ഥികളും കഴിവില്ലാത്തവര്‍ ആണ് എന്ന് അല്ല പറയുന്നത്.ഇന്നു ആലപ്പുഴ മണ്ഡലത്തിന്റെ സാമൂഹിക സാംസ്‌കാരിക,വികസന,രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ലോക സഭയില്‍ ശബ്ദം ഉയര്‍ത്താന്‍ എന്തുകൊണ്ടും ഉത്തമ ആയ വ്യക്തി ഷാനിമോള്‍ ഉസ്മാന്‍ തന്നെ. വായനയുടെ ലോകത്തെ അക്ഷരങ്ങളുടെ കൂട്ടുകാരിക്ക്,സമര നായികയ്ക്ക് എല്ലാവിധ വിജയാശംസകളും.

Other News in this category4malayalees Recommends