ഒരു മയത്തിലൊക്കെ പറയണം, അല്ലെങ്കില്‍ ഇങ്ങനെയിരിക്കും!! മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; വിടി ബല്‍റാം

ഒരു മയത്തിലൊക്കെ പറയണം, അല്ലെങ്കില്‍ ഇങ്ങനെയിരിക്കും!! മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; വിടി ബല്‍റാം

നടനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ ട്രോളി വി ടി ബല്‍റാം എം എല്‍ എ രംഗത്ത്.വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ബല്‍റാമിന്റെ പരിഹാസം.അധികാരത്തില്‍ ഏറിയാല്‍ 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളി തരുമോയെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഇപ്പോള്‍ ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചാണ് തന്റെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ സുരേഷ് ഗോപിയെ ബല്‍റാം പരിഹസിച്ചത്.'മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍',ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു.15 ലക്ഷം രൂപ വിലവരുന്ന ഔഡി കാര്‍ സ്വന്തമാക്കിയ സുരേഷ് ഗോപിക്കെതിരെയാണ് ബല്‍റാം പ്രത്യക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കാര്‍ ഓഡി ക്യു 7 വാഹനം പോണ്ടിച്ചേരിയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുക ആയിരുന്നെങ്കുല്‍ 15 ലക്ഷം രൂപയോളം നികുതി ഇനത്തില്‍ അടക്കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നികുതി ഒന്നര ലക്ഷം രൂപ മാത്രമേ ഉള്ളൂ.


സുരേഷ് ഗോപി നടത്തിയ പ്രസംഗം ഇങ്ങനെയിരുന്നു


'പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെല്ലാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടത്. എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുകയുന്നതിനിടെ വിടി ബല്‍റാം കൂടി രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.എന്തായാലും പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.


Related News

Other News in this category



4malayalees Recommends