' വെല്‍കം ടു കാനഡ' തൊപ്പിയിറക്കി കുടിയേറ്റക്കാരന്‍ നടത്തുന്ന ക്ലോത്തിംഗ് കമ്പനി; വെറുപ്പിന്റെ പ്രതീകമായ ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ട്രംപ് തൊപ്പിക്കുള്ള ബദല്‍; കാനഡ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വാഗതമോതുന്ന രാജ്യമെന്ന് റോമന്‍ ഹെസാരി

' വെല്‍കം ടു കാനഡ' തൊപ്പിയിറക്കി കുടിയേറ്റക്കാരന്‍ നടത്തുന്ന ക്ലോത്തിംഗ് കമ്പനി; വെറുപ്പിന്റെ പ്രതീകമായ ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ട്രംപ് തൊപ്പിക്കുള്ള ബദല്‍; കാനഡ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വാഗതമോതുന്ന രാജ്യമെന്ന് റോമന്‍ ഹെസാരി
കുടിയേറ്റക്കാരോടുള്ള കടുത്ത നിലപാട് പ്രകടിപ്പിച്ച് ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ക്യാപ്ഷനോട് കൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധരിക്കുന്ന ബേസ്‌ബോള്‍ ക്യാപിനെ കുടിയേറ്റക്കാരോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി പരിവര്‍ത്തനപ്പെടുത്തി കനേഡിയന്‍ കുടിയേറ്റക്കാരന്‍ രംഗത്തെത്തി. ഈ ക്യാപിന് മേല്‍ ' വെല്‍കം ടു കാനഡ' എന്ന ക്യാപ്ഷന്‍ പതിച്ച് രംഗത്തെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നും കാനഡയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറി ഇവിടെ വിജയകരമായി ക്ലോത്തിംഗ് കമ്പനി നടത്തുന്ന റോമന്‍ ഹെസാരിയാണ്.

കാനഡയിലേക്ക് കുടിയേറ്റക്കാരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായിട്ടാണ് താന്‍ ഈ ക്യാപിനെ പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നതെന്നും റോമന്‍ വെളിപ്പെടുത്തുന്നു. മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ എന്ന ക്യാപ്ഷനോട് കൂടി ട്രംപ് ഇത്തരം ക്യാപ് ധരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇത് പ്രശസ്തമായിരുന്നു. എന്നാല്‍ വെറുപ്പിന്റെയും വിവേചനത്തിന്റെയും പ്രതീകമായ ട്രംപ് തൊപ്പിക്ക് പകരം താന്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന തൊപ്പി കുടിയേറ്റക്കാരോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണെന്നും റോമന്‍ ആവര്‍ത്തിക്കുന്നു.

ട്രംപിന്റെ മനോഭാവമല്ല എല്ലാ യുഎസുകാര്‍ക്കുമുള്ളതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ട്രംപ് മുന്നോട്ട് വയ്ക്കുന്ന നിലപാട് യുഎസിലേക്ക് കുടിയേറുന്നവരെ സംബന്ധിച്ചിടത്തോളം കടുത്ത ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നതെന്ന് മറക്കരുതെന്നും റോമന്‍ ഓര്‍മിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളായി വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു തന്റെ മാതാപിതാക്കള്‍ക്കൊപ്പം റോമന്‍ കാനഡയിലെത്തിച്ചേര്‍ന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഇടമായിത്തീരുകയായിരുന്നു കാനഡയെന്നും തന്റെ മാതാപിതാക്കള്‍ ഇവിടെയാണ് ജീവിതം കെട്ടിപ്പടുത്തെന്നും റോമന്‍ നന്ദിയോടെ സ്മരിക്കുന്നു.


Other News in this category



4malayalees Recommends