ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും വേര്‍തിരിച്ചറിയാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് യുഎസ്

ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും വേര്‍തിരിച്ചറിയാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് യുഎസ്

യുഎസില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരത്തോളം കുടുംബങ്ങളെയും കുട്ടികളെയും തിരിച്ചറിയുന്നതിനായി രണ്ട് വര്‍ഷത്തോളമെടുക്കുമെന്ന് വെളിപ്പെടുത്തി യുഎസ് രംഗത്തെത്തി. ഈ യജ്ഞം പൂര്‍ത്തീകരിക്കാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് വെള്ളിയാഴ്ച ഒരു കോര്‍ട്ട് സ്‌റ്റേറ്റ്‌മെന്റിലൂടെയാണ് യുഎസ് വെളിപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ ബോര്‍ഡറിലൂടെ അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ പിടികൂടിയാണ് ഈ കുടുംബങ്ങളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വേര്‍പിരിച്ചിരിക്കുന്നത്.


ഇത്തരത്തില്‍ പിടികൂടിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തിരിച്ചറിയുന്നതിന് എന്ത് പദ്ധതിയാണുള്ളതെന്ന് ഒരു ഫെഡറല്‍ ജഡ്ജ് ചോദിച്ച ചോദ്യത്തിന് മറുപടിയേകവെയാണ് ഫെഡറല്‍ ഒഫീഷ്യലുകള്‍ ഇക്കാര്യം സമമതിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളെ ഇത്തരത്തില്‍ അവരുടെ കുടുംബങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ടെന്ന് ജനുവരിയിലാണ് ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നത്. ഇത്തരക്കാരുടെ എണ്ണം മുമ്പ് വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

2018 സ്പ്രിംഗ് കാലത്ത് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ തങ്ങളുടെ സീറോ ടോളറന്‍സ് നയം വെളിപ്പെടുത്തുന്നതിന് മുമ്പാണ് ഇവരെ വേര്‍പിരിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി യുഎസിലേക്ക് പ്രവേശിച്ച മുതിര്‍ന്നവരെ പ്രോസിക്യൂട്ട് ചെയ്യുകയും അവര്‍ക്കൊപ്പമുണ്ടായിരുന്നു കുട്ടികളെ ഷെല്‍ട്ടറുകളിലോ അല്ലെങ്കില്‍ ഫോസ്റ്റര്‍ കെയറിലോ വേര്‍തിരിച്ച് പാര്‍പ്പിക്കുകയുമായിരുന്നു.ഇവരെ തിരിച്ചറിയുന്നതിനായി ഒരു സ്റ്റാറ്റിറ്റിക്കല്‍ അനലൈസിസ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഗവണ്‍മെന്റ് പറയുന്നു. ഏതാണ്ട് 47,000 കുട്ടികളെയാണ് ഇത്തരത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends