ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂള്‍ കലോത്സവം ഏപ്രില്‍ 13 ന്

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂള്‍ കലോത്സവം ഏപ്രില്‍ 13 ന്
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികവും കലോത്സവും സംയുക്തമായി ഏപ്രില്‍ 13 ന് വൈകിട്ട് 6 മണിമുതല്‍ പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു .


ചിക്കാഗോ ക്‌നാനായ സമൂഹത്തിലെ വിശ്വാസപരിശീലനത്തിന് നവോന്മേഷം പകര്‍ന്ന സി സി ഡി ഫെസ്റ്റിവല്‍ തുടര്‍ച്ചയായ പതിനാലാമത്തെ വര്‍ഷമാണ് നടത്തപ്പെടുന്നത് .പാഠ്യ വിഷയങ്ങള്‍ക്കൊപ്പം പഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ക്ക് അറിവും ജ്ഞാനവും ലഭിക്കുന്നതിനുവേണ്ടിയാണ് ഡാന്‍സുകളുടെയും സ്‌കിറ്റുകളുടെയും രൂപത്തില്‍ ഫെസ്റ്റിവല്‍ നടത്തപ്പെടുന്നത്. മതബോധന സ്‌കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും ഫെസ്റ്റിവലില്‍ പങ്കാളികളാകും .


ഇടവക വികാരിയും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ . തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവലിന് ഫൊറാന വികാരി ഫാ. എബ്രഹാം മുത്തോലത്തു ആശംസകള്‍ അര്‍പ്പിക്കും . അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍, സ്‌കൂള്‍ ഡയറക്ടര്‍മാരായ സജി പൂത്തൃക്കയില്‍ , മനീഷ് കൈമൂലയില്‍ , കോര്‍ഡിനേറ്റര്‍ മാരായ ജ്യോതി ആലപ്പാട്, ട്വിങ്കിള്‍ തൊട്ടിച്ചിറയില്‍, സെക്രട്ടറി ബിനു ഇടകര, ചര്‍ച് എക്‌സിക്യൂട്ടീവ് , ടീച്ചേര്‍സ്, സിസ്‌റ്റേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു . സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.



Other News in this category



4malayalees Recommends