തെരെഞ്ഞെടുപ്പിനൊരുങ്ങി രാജ്യം;ആദ്യഘട്ടം മെയ് 11 ന്

തെരെഞ്ഞെടുപ്പിനൊരുങ്ങി രാജ്യം;ആദ്യഘട്ടം മെയ് 11  ന്

ഇനി മൂന്നു ദിവസങ്ങള്‍ മാത്രമാണ് രാജ്യം ഉറ്റു നോക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്.ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ബില്ലും ബ്രൂ അഭയാര്‍ത്ഥി പ്രശ്‌നവുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.ഏഴ് ഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യഘട്ടം ഏപ്രില്‍ 11 നു ,രണ്ടാം ഘട്ടം ഏപ്രില്‍ 18 ,മൂന്നാംഘട്ടം ഏപ്രില്‍ 23 ,നാലാം ഘട്ടം ഏപ്രില്‍ 29 ,അഞ്ചാം ഘട്ടം മെയ് 6 ,ആറാം ഘട്ടം മെയ് 12 നും ഏഴാം ഘട്ടം മെയ് 19 നും നടക്കും.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി, മധ്യവര്‍ഗ ശക്തികളേയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത നിഷ്പക്ഷ വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ മോദിയെ വികസന നായകനും, അഴിമതി വിരുദ്ധനുമാക്കിയാണ് ബിജെപി അവതരിപ്പിച്ചത്. നാല് കൊല്ലത്തിനിപ്പുറം ഈ രണ്ടു മേഖലകളിലും മോദിയുടെ പ്രകടനം മോശമാണ്.അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പിനെ നോക്കികാണുന്നത്.അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായ കര്‍ശന പരിശോധനയില്‍ ഇതിനകം തന്നെ രാജ്യത്താകമാനം 378 കോടി രൂപയും 157 കോടി രൂപ വിലമതിക്കുന്ന മദ്യവും 705 കോടിയുടെ മയക്കുമരുന്നുല്‍പന്നങ്ങളും കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യവാങ്മൂലം നല്‍കി. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.



Related News

Other News in this category



4malayalees Recommends