ഇരുവൃക്കകളും തകരാറില്‍;നാട്ടില്‍ പോകാന്‍ നിയമക്കുരുക്കും തടസ്സം; യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറില്‍;നാട്ടില്‍ പോകാന്‍ നിയമക്കുരുക്കും തടസ്സം; യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി ഷാനവാസ് ആണ് നാട്ടില്‍ പോലും പോകാന്‍ കഴിയാത്തവണ്ണം നിയമ കുരുക്കില്‍പ്പെട്ട് മികച്ച ചികിത്സ ലഭ്യമാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ളത്.ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ് ദമാമില്‍ എത്തിയത്.രണ്ടു വര്‍ഷം മുന്‍പായിരുന്നു ഷാനവാസ് സൗദിയിലെത്തുന്നത്.എന്നാല്‍ എട്ടു മാസത്തിന് ശേഷം മറ്റൊരു ജോലി തേടി ഷാനവാസ് അബഹയിലേക്ക് പോയി. അവിടെ സ്വദേശി പൗരന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെയാണ് തന്റെ ഇരുവൃക്കകളും തകരാറിലായത്. തുടര്‍ന്ന് 15 ദിവസത്തെ ഡയാലിസിസിന് വിധേയനായി.സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഷാനവാസിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസ് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. ഒപ്പം സ്പോണ്‍സറുടെ വാഹനം നശിപ്പിച്ചെന്ന പേരില്‍ മറ്റൊരു കേസും ഇയാളുടെ പേരില്‍ നിലനിക്കുന്നുണ്ട്. അതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.


Related News

Other News in this category4malayalees Recommends