പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിയഞ്ചുകാരന് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിയഞ്ചുകാരന് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

ബേക്കറി കടയില്‍ പാല്‍ വാങ്ങാനായി ചെന്ന പതിനാലുകാരിയെ പാല്‍ നല്‍കുന്നതിനിടെ ശരീരത്തില്‍ കടന്നുപിടിച്ച ബേക്കറി ഉടമക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. കടയുടമയായ അറുപത്തിയഞ്ചുകാരന്‍ കടകംപള്ളി അണ മുഖം അറപ്പുര ലെയ്നില്‍ മോഹനനെ (65)യാണ് കോടതി ശിക്ഷിച്ചത്. നാല് വര്‍ഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി പി.എന്‍. സീത വിധി ന്യായത്തില്‍ ഉത്തരവിട്ടു.പ്രതി കടന്നുപിടിച്ച വിവരം കടയില്‍ പോയി വീട്ടില്‍ തിരികെ എത്തിയ കുട്ടി മാതാവിനെ ധരിപ്പിച്ചു. മാതാവിന്റെ മൊഴി വാങ്ങി കേസെടുത്ത മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വല്‍സാ വര്‍ഗ്ഗീസ് ഹാജരായി.


Related News

Other News in this category



4malayalees Recommends