യുഎസിലേക്ക് കൂടുതലായി വിദേശതൊഴിലാളികളെ കൊണ്ട് വന്നേ പറ്റൂവെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്; കുടിയേറ്റം നിരോധിക്കാനിറങ്ങിയ ട്രംപിന്റെ നിലപാടിന് വിരുദ്ധമായ ആവശ്യം; സാമ്പത്തിക വര്‍ഷാവസാനത്തോടെ കൂടുതലായി 30,000 എച്ച് 2 ബി വിസകള്‍ അനുവദിക്കും

യുഎസിലേക്ക് കൂടുതലായി വിദേശതൊഴിലാളികളെ കൊണ്ട് വന്നേ പറ്റൂവെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്; കുടിയേറ്റം നിരോധിക്കാനിറങ്ങിയ ട്രംപിന്റെ നിലപാടിന് വിരുദ്ധമായ ആവശ്യം; സാമ്പത്തിക വര്‍ഷാവസാനത്തോടെ കൂടുതലായി 30,000 എച്ച് 2 ബി വിസകള്‍  അനുവദിക്കും
യുഎസിലേക്കുള്ള കുടിയേറ്റം നിരോധിക്കുന്നതിന് ട്രംപ് ഭരണകൂടം നാള്‍ക്ക് നാള്‍ നടപടികള്‍ കടുപ്പിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ യുഎസിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികളെ കൊണ്ടു വന്നേ പറ്റൂവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഹൗസ് കീപ്പിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, മറ്റ് ഫീല്‍ഡുകള്‍ എന്നിവയിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്തുന്നതിനായി കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ കൊണ്ടു വരണമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

മെക്‌സിക്കോയില്‍ നിന്നാണ് അമേരിക്കയിലേക്ക് കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ എത്തുന്നതെങ്കിലും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിഞ്ഞ് അവിടെ നിന്നുമാരും യുഎസിലേക്ക് വരുന്നത് തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ട് പിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് ഫെഡറല്‍ ഗവണ്‍മെന്റ അതിന് വിരുദ്ധമായ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ച് വരുന്ന സാഹര്യത്തില്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലത്തിനിടെ അതായത് ഫെഡറല്‍ ഫിസിക്കല്‍ ഇയറിന്റെ അവസാനത്തോടെ 30,000 എച്ച് 2 ബി വിസകള്‍ അധികമായി അനുവദിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ എന്നിവ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണയായി സമ്മറിനും വിന്ററിനും ഇടയിലായി 66,000 വിസകള്‍ മാത്രം അനുവദിക്കുകയെന്ന പരിധി കോണ്‍ഗ്രസ് സാധാരണ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് വ്യത്യസ്തമായ ആവശ്യവുമായി ഫെഡറല്‍ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള വിസകളില്‍ 75 ശതമാനവും നല്‍കിയിരിക്കുന്നത് മെക്‌സിക്കോയില്‍ നിന്നുള്ളവര്‍ക്കായിരുന്നുവെന്നാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ജമൈക്ക, ഗ്വാട്ടിമാല, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരം വിസകള്‍ അനുവദിച്ചിരുന്നു. ഇത്തരം വിസകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന പരിധി എടുത്ത് മാറ്റണമെന്ന് രാജ്യത്തെ ബിസിനസ് ഗ്രൂപ്പുകള്‍ നിരന്തരം ലോ മേയ്ക്കര്‍മാരോട് ആവശ്യപ്പെടുന്നുമുണ്ട്.

Other News in this category



4malayalees Recommends