ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി

ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന്  രാഹുല്‍ ഗാന്ധി

ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് ബിജെപി പ്രകടനപത്രിക ഇറക്കിയത്.സങ്കല്‍പ്പ് പത്ര എന്ന പേരിലാണ് പ്രകടനപത്രിക ഇറക്കിയിരിക്കുന്നത്.75 വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ പത്രികക്കെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.ജനങ്ങളുടെ അഭിപ്രായമായല്ലാതെയാണ് ഇത് പുറത്തിറക്കിയതെന്നും രാഹുല്‍ പരിഹസിച്ചു.ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘ വീക്ഷണം ഇല്ലാത്തതുമാണ് ഈ പ്രകടനപത്രികയെന്നും ,കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും രാഹുല്‍ പറഞ്ഞു.ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ് താനങ്ങളുടേതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.


Related News

Other News in this category



4malayalees Recommends