ആമിര്‍ ഖാന്റെ മകള്‍ ഐറയുടെ പ്രണയം വൈറല്‍; ലഹരി നിറഞ്ഞ വിഡിയോ ആല്‍ബവുമായി ഐറയുടെ കാമുകന്‍

ആമിര്‍ ഖാന്റെ മകള്‍ ഐറയുടെ പ്രണയം വൈറല്‍;  ലഹരി നിറഞ്ഞ വിഡിയോ ആല്‍ബവുമായി ഐറയുടെ കാമുകന്‍

ബോളിവുഡ് ഖാന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ വൈറല്‍.അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ മിഷാല്‍ ക്രിപലാനി എന്ന ചെറുപ്പക്കരനുമൊത്തുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മിഷാലിന്റെ മ്യൂസിക് വിഡിയോകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ് വിമര്‍ശകരുടെ പക്ഷം. ഇത്തരം വിഡിയോകള്‍ യുവാക്കളെ തെറ്റായ രീതിയിലേക്കു നയിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.




Other News in this category



4malayalees Recommends