അമ്മ മകന് കൊടുത്ത സര്‍പ്രൈസ് വൈറല്‍ ; പ്രവാസിയായ മകന്റെ കടയിലെത്തിയ അമ്മയും മകനും തമ്മിലുള്ള സ്‌നേഹം കണ്ണു നിറയ്ക്കുന്നു

അമ്മ മകന് കൊടുത്ത സര്‍പ്രൈസ് വൈറല്‍ ; പ്രവാസിയായ മകന്റെ കടയിലെത്തിയ അമ്മയും മകനും തമ്മിലുള്ള സ്‌നേഹം കണ്ണു നിറയ്ക്കുന്നു
പ്രവാസിയായ മകന് ഉമ്മ കൊടുത്ത സര്‍പ്രൈസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിംഗപ്പൂരിലെ മകന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഈ ഉമ്മ സര്‍പ്രൈസ് ഒരുക്കിയത്. മകന്‍ ജോലി ചെയ്യുന്ന കടയില്‍ പര്‍ദ്ദ ധരിച്ചാണ് ഉമ്മ എത്തിയത്. സാധനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യന്‍ രൂപ മകന് നേരെ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാള്‍ ഇതൊല്ലാം വിഡിയോയില്‍ പകര്‍ത്തുന്നതും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി നോക്കുകയായിരുന്നു മകന്‍. അപ്പോഴാണ് ഉമ്മയാണെന്ന് മകന്‍ മനസിലാക്കുന്നത്. പിന്നീട് കൗണ്ടറില്‍ നിന്ന് പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു.

യുവാവിന്റെ കണ്ണ് നിറയുന്നതും തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സംഭവം വൈറലായി.

Other News in this category



4malayalees Recommends