പ്ലേബോയ് മോഡലിന്റെ വീടിനു മുന്നില്‍ പോലീസ്; കാര്യം പറഞ്ഞപ്പോള്‍ അക്രമാസക്തയായി മോഡല്‍;ആദ്യം കടി,പിന്നെ തൊഴി!!

പ്ലേബോയ് മോഡലിന്റെ വീടിനു  മുന്നില്‍ പോലീസ്; കാര്യം പറഞ്ഞപ്പോള്‍ അക്രമാസക്തയായി മോഡല്‍;ആദ്യം കടി,പിന്നെ തൊഴി!!

ഹോട്ട് ചിത്രങ്ങള്‍ പതിവായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുന്ന തിയോബാന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞദിവസം ലണ്ടനിലെ വീട്ടിനു മുന്നില്‍ കണ്ട പൊലീസുകാരോടാണ് കക്ഷി ഉടക്കിയത്. എന്തിനാണ് പൊലീസുകാര്‍ ഇവരുടെ വീടിനുമുന്നില്‍ എത്തിയതെന്ന് വ്യക്തമല്ല. പൊലീസുകാരെ കണ്ടതോടെ മോഡലിന്റെ കണ്‍ട്രോളുപോയി.വീടിനുമുന്നില്‍ എന്താകാര്യമെന്നായി ചോദ്യം. പൊലീസുകാര്‍ കാര്യം പറഞ്ഞെങ്കിലും ബോധിച്ചില്ല. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് സ്ഥലംവിടണമെന്നായി തിയാേബാന്‍. പറ്റില്ലെന്ന് പൊലീസുകാരും. തുടര്‍ന്നായിരുന്നു മോഡല്‍ അക്രമാസക്തയായത്. തങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത മോഡലിനെ പൊലീസുകാരില്‍ ഒരാള്‍ തടഞ്ഞു. അയാളുടെ കൈ കടിച്ചുപറിച്ചു കൊണ്ടാണ് ഇതിന്റെ അരിശം തീര്‍ത്തത്. പൊലീസു കാരന്റെ നിലവിളികേട്ട് രണ്ടാമന്‍ ഓടിയെത്തി. അയാളെ തൊഴിച്ചിട്ടു. പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ കൂടുതല്‍ പൊലീസിനെ വിളിച്ചു വരുത്തിയാണ് മോഡലിനെ കസ്റ്റഡിയിലെടുത്തത്.എന്നിട്ടും ദേഷ്യം തീരാതെ പൊലീസ് സംഘത്തിനു നേരെ മേശയെറിയാനും മോഡല്‍ ശ്രമിച്ചു. അറസ്റ്റിലായ മോഡലിന് ഈ മാസം പതിനാറുവരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തേയുള്ള ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് നടിയെ പൊക്കാനാണ് പൊലീസ് എത്തിയതെന്നാണ് ചിലര്‍ പറയുന്നത്.


Other News in this category



4malayalees Recommends