കാനഡ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയന്ത്രിക്കുന്നതിനായി കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കുന്നു; ഇതിനായി പുതിയ റെഗുലേറ്ററി ബോഡി വന്നേക്കും; കാരണം ഇമിഗ്രേഷന്‍- സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍കുടിയേറ്റക്കാരെ വന്‍ ചൂഷണത്തിനിരകളാക്കുന്നതിനാല്‍

കാനഡ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയന്ത്രിക്കുന്നതിനായി കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കുന്നു;  ഇതിനായി പുതിയ റെഗുലേറ്ററി ബോഡി വന്നേക്കും; കാരണം ഇമിഗ്രേഷന്‍- സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍കുടിയേറ്റക്കാരെ വന്‍ ചൂഷണത്തിനിരകളാക്കുന്നതിനാല്‍
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ ബോഡി സൃഷ്ടിക്കാനുള്ള നിര്‍ദേശവുമായി ഗവണ്‍മെന്റ് ഓഫ് കാനഡ രംഗത്തെത്തി. ഇവരുടെ പ്രഫഷണല്‍പരമായ പ്രവര്‍ത്തികള്‍ നീതിപൂര്‍വകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച നിയമത്തിലൂടെ ഒരു പുതിയ സെല്‍ഫ്-റെഗുലേറ്ററി കോളജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഏപ്രില്‍ എട്ടിന് ഇത് സംബന്ധിച്ച നിയമം ആദ്യ വായനക്കായി പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. കാനഡയുടെ ഗ്ലോബല്‍ ആന്‍ഡ് മെയില്‍ ന്യൂസ് പേപ്പറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ട് പോകുന്നത്. നിരവധി ഇന്റര്‍നാഷണല്‍ റിക്രൂട്ടര്‍മാര്‍ കാനഡയിലും വിദേശരാജ്യങ്ങളിലും വ്യാപകമായ തോതില്‍ ചൂഷണങ്ങളും ദുരുപയോഗങ്ങളും നടത്തുന്നുണ്ടെന്ന് ഈ അന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ ലോയര്‍മാരല്ലെങ്കിലും ഇമിഗ്രേഷന്‍ , റെഫ്യൂജീ കാര്യങ്ങളില്‍ ലീഗല്‍ സര്‍വീസുകള്‍ പ്രദാനം ചെയ്യുന്നതിന് ഇവര്‍ക്ക് അധികാരമുണ്ട്. ഇവരെ നിലവില്‍ സെല്‍ഫ് ഗവേണിംഗിനാണ് വിധേയമാക്കിയിരിക്കുന്നത്. ഇതിനായി നോട്ട് -ഫോര്‍-പ്രോഫിറ്റ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ഓഫ് കാനഡ റെഗുലേറ്ററി കൗണ്‍സില്‍ (ഐസിസിആര്‍സി) 2011ല്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇത്തരം കണ്‍സള്‍ട്ടന്റുമാര്‍ പലവിധ സ്ഥാനദുരുപയോഗങ്ങളും ചൂഷണങ്ങളും നടത്തുന്നുവെന്ന കാര്യം ഗ്ലോബല്‍ ആന്‍ഡ് മെയില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതിനെ കടുത്ത ഗൗരവത്തോടെയാണ് കാനഡ പരിഗണിക്കുന്നതെന്നും അവ തടയുന്നതിന് പുതിയ നിയമത്തിലൂടെ സാധിക്കുമെന്നുമാണ് കാനഡയുടെ മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ആയ അഹമ്മദ് ഹുസൈന്‍ വിശദീകരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends