ട്രംപ് മെക്‌സിക്കോയിലേക്ക് തിരിച്ചയച്ച അസൈലം സീക്കര്‍മാരെ തിരിച്ച് കൊണ്ട് വരണമെന്ന് കോടതി വിധി; പ്രസിഡന്റിന്റെ കുടിയേറ്റ നയം നീതിരഹിതമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ 9th ഡിസ്ട്രിക്ട് ജഡ്ജ്; കോടതിവിധി യുഎസിന് ദോഷം ചെയ്യുമെന്ന് ട്രംപ്

ട്രംപ് മെക്‌സിക്കോയിലേക്ക് തിരിച്ചയച്ച അസൈലം സീക്കര്‍മാരെ തിരിച്ച് കൊണ്ട് വരണമെന്ന് കോടതി വിധി; പ്രസിഡന്റിന്റെ കുടിയേറ്റ നയം നീതിരഹിതമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ  9th ഡിസ്ട്രിക്ട് ജഡ്ജ്; കോടതിവിധി യുഎസിന് ദോഷം ചെയ്യുമെന്ന് ട്രംപ്
ട്രംപിന്റെ അസൈലം പോളിസിക്കെതിരെ നിര്‍ണായകമായ വിധി പുറപ്പെടുവിച്ച് ഒരു യുഎസ് കോടതി ജഡ്ജ് രംഗത്തെത്തി.കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ട്രംപ് പുലര്‍ത്തുന്ന നയം തികച്ചും നീതിരഹിതമാണെന്നാണ് ഒരു 9th സര്‍ക്യൂട്ട് ജഡ്ജ് വിധിച്ചിരിക്കുന്നത്.യുഎസില്‍ തങ്ങളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കിയയച്ച ട്രംപിന്റെ നടപടി ഈ ജഡ്ജ് നിര്‍ണായകമായ വിധിയിലൂടെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം മെക്‌സിക്കോ അപകടകരമാണെന്നുള്ള ജഡ്ജിന്റെ വിധിയെ ട്രംപ് കടുത്ത ഭാഷയില്‍ ട്വിറ്ററിലൂടെ തിരിച്ചടിച്ചിട്ടുമുണ്ട്. ഈ വിധി യുഎസിനെ സംബന്ധിച്ചിടത്തോളം ദോഷമാണുണ്ടാക്കുകയെന്നും ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നു. യുഎസില്‍ നിയമപരമായി തങ്ങുന്നതിനുള്ള സാധ്യതകള്‍ തേടുന്ന കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് മടക്കി അയക്കുന്നതിന് പകരം അവരെ തിരിച്ച് കൊണ്ടു വരുന്ന നയമാണ് ട്രംപ് അനുവര്‍ത്തിക്കേണ്ടതെന്നും ജഡ്ജ് വിധിച്ചിരിക്കുന്നു.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് ഒഴുകുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2008ന് ശേഷം ഏറ്റവും അധികരിച്ചിരിക്കുന്ന ഈ സമയത്താണ് ഈ കോടതി വിധിയുണ്ടായിരിക്കുന്നതെന്നത് നിര്‍ണായകമാണ്. സാന്‍ ഫ്രാന്‍സിസ്‌കോ നയന്‍ത് ഡിസ്ട്രിക്ട് ജഡ്ജിന്റെ നിര്‍ണായകമായ വിധി ഈ വരുന്ന വെള്ളിയാഴ്ച മാത്രമേ നടപ്പില്‍ വരുകയുള്ളൂ. അതിനാല്‍ യുഎസ് ഒഫീഷ്യലുകള്‍ക്ക് അതിന് മുമ്പ് ഇതിനെതിരെ അപ്പീലിന് പോകാന്‍ സാധിക്കും.

Other News in this category4malayalees Recommends