ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദലൈലാമ ആശുപത്രിയില്‍!!

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദലൈലാമ ആശുപത്രിയില്‍!!

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ആശുപത്രിയില്‍. ശ്വാസകോശ അണുബാധ യെത്തുടര്‍ന്ന് ആണ് അദ്ദേഹത്തെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ലാമയ്ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധിയായ ടെന്‍സിന്‍ ടക്ല മാധ്യമങ്ങളോട് പറഞ്ഞു.1959ല്‍ ചൈനീസ് അധിനിവേശത്തിനെത്തുടര്‍ന്ന് ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ദലൈ ലാമയ്ക്കും സംഘത്തിനും ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കി. തുടര്‍ന്ന് ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ധര്‍മ്മശാലയിലാണ് ദലൈ ലാമ താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ദലൈലാമ ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, പരസ്പര ധാരണയോട് കൂടി ചൈനയുമായി ഒരു പുനഃസംഗമമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ദലൈലാമ പറഞ്ഞിരുന്നു.


Related News

Other News in this category4malayalees Recommends