വയനാട്ടില്‍ ടി സിദ്ധിഖ് രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്;ടി സിദ്ധിഖിന്റെ വെളിപ്പെടുത്തല്‍

വയനാട്ടില്‍  ടി സിദ്ധിഖ് രാഹുലിന് വേണ്ടി വഴിമാറിയപ്പോള്‍ നേതൃത്വം ഓഫര്‍ വെച്ചത്;ടി സിദ്ധിഖിന്റെ വെളിപ്പെടുത്തല്‍

ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ടി സിദ്ധിഖിനേ ആയിരുന്നു എ വിഭാഗം വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ വിഭാഗം തയ്യാറായില്ല. ഒടുവില്‍ ഗ്രൂപ്പുകളില്‍ തമ്മിലുള്ള വടംവലി അവസാനിക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഗ്രൂപ്പുകള്‍ ഏറെ കുറേ സമവായത്തില്‍ എത്തുകയും ചെയ്തു. ടി സിദ്ധിഖിനെ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചത്. ഈ സമയത്താണ് വമ്പന്‍ ട്വിസ്റ്റ് ബാക്കി വെച്ച് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായത്.


എന്നാല്‍ വയനാട്ട് സീറ്റില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിദ്ധിഖിന് ഒട്ടനവധി ഓഫര്‍ നല്‍കിയെന്നായിരുന്നു പ്രചരണം. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധിഖ്.ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് തന്നെ ടി സിദ്ദിഖ് വയനാട്ടിലെത്തി പ്രചരണവും തുടങ്ങി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു.

ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്. കെസി വേണുഗോപാലാണ് കേന്ദ്രത്തില്‍ ഇതിനായി ചരടു വലിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.അതേസമയം സിദ്ധിഖിന് വന്‍ ഓഫറാണ് സീറ്റില്‍ നിന്ന് പിന്‍മാറാന്‍ ലഭിച്ചതെന്ന് പ്രചരണങ്ങള്‍ ഉയര്‍ന്നു. രാജ്യസഭാ എംപി, എഐസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളാണ് വാഗ്ദാനം ചെയ്തതെന്നായിരുന്നു പ്രചരണങ്ങള്‍.


എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടി സിദ്ധിഖ്. വയനാട് സീറ്റ് വിട്ട് നല്‍കാന്‍ അത്തരത്തില്‍ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സിദ്ധിഖ് പറഞ്ഞു.അത്തരം എന്തെങ്കിലും ഡിമാന്റ് വെച്ചിരുന്നെങ്കില്‍ തന്നെ അത്തരമൊരു ഡിമാന്റ് സംസാരിക്കാന്‍ പോലും താന്‍ ഒരുക്കമല്ലായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കി. നേതൃത്വം ഒരു കണ്ടീഷനും വെച്ച് തന്നോട് സംസാരിച്ചിട്ടില്ല.പാര്‍ട്ടി തലത്തിലാണ് അത്തരം തിരുമാനങ്ങള്‍ എടുക്കേണ്ടത്. തന്നെ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അങ്ങേയറ്റം കൃത്യമായി നിര്‍വ്വഹിക്കാറുണ്ട്. വയനാട്ടില്‍ ഒരു കണ്ടീഷനും ഉണ്ടായിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.
Related News

Other News in this category



4malayalees Recommends