ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; 61 കാരിയായ പ്രശസ്തയായ നടിയുടെ പരാതി

ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; 61 കാരിയായ പ്രശസ്തയായ നടിയുടെ പരാതി
ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് സീരിയല്‍ താരം കായംകുളം പോലീസില്‍ പരാതി നല്‍കി.

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് 61 കാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി ഫോണ്‍ ചെയ്ത് വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവ് വിദേശത്താണെന്ന് പോലീസ് പറഞ്ഞു.

Other News in this category



4malayalees Recommends