സാന്റാ അന്ന ഫൊറോനയില്‍ ദൈ വേര്‍ബം ബൈബിള്‍ ക്വിസ് നടത്തി

സാന്റാ അന്ന ഫൊറോനയില്‍ ദൈ വേര്‍ബം ബൈബിള്‍ ക്വിസ് നടത്തി
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന തലത്തില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തി.


ഫൊറോനകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കണമെന്ന ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ ആഹ്വാനത്തിനനുസരണമായി, ഫൊറോനാ വികാരി റവ.ഫാ. മാത്യു മുഞ്ഞനാട്ടില്‍ പ്രചോദിതമായപ്പോള്‍ 'DEI VERBUM' വൈവ വചനം' സഫലമായി.


ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സാന്റാ അന്ന ഫൊറോനയിലെ 6 പള്ളികളും 6 മിഷനുകളും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന പ്രഥമ പരിപാടിയാണിത്.


വികാരി മാത്യൂസ് അച്ചനോടൊപ്പം ഡോ. ശാരി ജോസഫ് ബൈബിള്‍ ക്വിസിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിച്ചു. മതബോധന സ്‌കൂള്‍ ഡയറക്ടര്‍ നിക്‌സണ്‍ ഫിലിപ്പ്, ഇടവകാംഗങ്ങളായ ജോര്‍ജ് യോഹന്നാന്‍, ഫ്രാന്‍സീസ് തോമസ്, നെല്‍സണ്‍ തോമസ്, പൗലോസ് ഗോഡ്‌ഫ്രെ,. മിനി രാജു, മിനി തോംസണ്‍, ബെറ്റ്‌സി ജോണ്‍, ജെയ്മി ജോമി, ഗീതാ ജോസ്, ആല്‍ബിന്‍ വിനോയി എന്നിവര്‍ ക്വിസിന്റെ വിജയത്തിനായി ഒത്തുചേര്‍ന്നു.


ആദ്യം മത്സരാര്‍ത്ഥികളില്‍ എഴുത്തു പരീക്ഷ നടത്തി. വിജയിച്ചവര്‍ ഫൈനല്‍ മത്സരത്തിനായി സാന്റാ അന്നയില്‍ എത്തിച്ചേര്‍ന്നു. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍.


ഏപ്രില്‍ ആറാംതീയതി ശനിയാഴ്ച രാവിലെ ദിവ്യബലിക്കുശേഷം ഫാ. മാത്യൂസ് മുഞ്ഞനാട്ട് ദീപം തെളിയിച്ച് മത്സരം ഉദ്ഘാടനം ചെയ്തു.


എസ്.വി.ഡി സഭയുടെ വെസറ്റേണ്‍ റീജിയന്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍, വേള്‍ഡ് നെറ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ റവ.ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ജോര്‍ജ് യോഹന്നാന്‍ എന്നിവര്‍ ക്വിസ് മാസ്റ്റേഴ്‌സ് ആയിരുന്നു.


മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത് സെന്റ് തോമസ്, സാന്റാ അന്ന, രണ്ടാം സ്ഥാനം ഇന്‍ഫെന്റ് ജീസസ് സാക്രമെന്റോ, മൂന്നാം സ്ഥാനം സെന്റ് തോമസ് സാന്‍ഫ്രാന്‍സിസ്‌കോ എന്നിവര്‍ നേടി.


സീനിയര്‍ വിഭാഗത്തില്‍ ഹോളി ഫാമിലി ഫീനിക്‌സ് ഒന്നാമതും, സെന്റ് തോമസ് സാന്റാ ആന്ന രണ്ടാമതും, ഇന്‍ഫെന്റ് ജീസസ് സാക്രമെന്റോ മൂന്നാമതും എത്തി.


ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാമത് സെന്റ് അല്‍ഫോന്‍സാ ലോസ്ആഞ്ചലസ്, രണ്ടാമത് ഹോളി ഫാമിലി ഫീനിക്‌സ്, മൂന്നാമത് സെന്റ് തോമസ് സാന്റാ അന്നയും നേടി.


സബ് ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സെന്റ് തോമസ് സാന്റാ അന്ന, രണ്ടാം സ്ഥാനം സെന്റ് തോമസ് ഡെന്‍വര്‍, മൂന്നാം സ്ഥാനം സെന്റ് ജോസഫ് സാന്‍ഡിയാഗോ എന്നിവരും കരസ്ഥമാക്കി.


മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാന്റാ അന്നയില്‍ എത്തുകയും എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വികാരി അച്ചന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും, മതബോധന അധ്യാപകര്‍ക്കും നന്ദി പറയുകയും വിജയികള്‍ക്കുള്ള ട്രോഫി, ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ മാത്യൂസ് അച്ചന്‍ നല്‍കി.


വചനം പഠിക്കുവാനും കൂടുതല്‍ അറിയുവാനും ലഭിച്ച ഈ സുവര്‍ണ്ണാവസരം സാന്റാ അന്ന ഫൊറോനയുടെ ആദ്യ സംരംഭവും ഐക്യത്തിന്റെ പ്രതിധ്വനിയുമായിരുന്നു. ദൈവം നല്‍കിയ ഈ അനുഗ്രഹത്തിനു മുന്‍കൈ എടുത്ത മാത്യൂസ് അച്ചന് ഇടവകക്കാരും DEI VERBUM ടീമും നന്ദി പറഞ്ഞു.


ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ഡയോസിഷന്‍ യൂത്ത് അപ്പോസ്തലേറ്റിലെ (ഡി.വൈ.എ) യുവജനങ്ങളാണ് ഭക്ഷണം ക്രമീകരിച്ചത്. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസും (എസ്.എം.സി.സി) ചാപ്റ്ററും, ജോര്‍ജ് കുട്ടി പുല്ലാപ്പള്ളില്‍ കുടുംബവും സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു.


കൈക്കാരന്മാരായ സ്റ്റീഫന്‍ ജോര്‍ജ്, റോയി വല്യാനിയില്‍, ആല്‍ബിന്‍ വിനോയി, സാക്രിസ്റ്റീന്‍ ജോവി തുണ്ടിയില്‍, ബാബു ജോസ് എന്നിവരുടെ സേവനം പ്രശംസനീയമാണ്.


യുവജന പ്രാതിനിധ്യവും, മാതാപിതാക്കളുടെ പ്രോത്സാഹനവും ബൈബിള്‍ ക്വിസ് വന്‍ വിജയമാക്കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends