വീട്ടില്‍ അതിക്രമിച്ചു കയറി,പീഡിപ്പിച്ചു,ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു;എറണാകുളം സ്വദേശിക്കെതിരെ പോലീസില്‍ പരാതി നല്‍കി സീരിയല്‍ നടി

വീട്ടില്‍ അതിക്രമിച്ചു കയറി,പീഡിപ്പിച്ചു,ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു;എറണാകുളം സ്വദേശിക്കെതിരെ പോലീസില്‍ പരാതി നല്‍കി സീരിയല്‍ നടി

തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയയിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയല്‍ നടി രംഗത്ത്. 37കാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടി കായംകുളം പോലീസില്‍ പരാതി നല്‍കിയത്.എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് നടി പരാതി നല്‍കിയത്.


61കാരിയായ തന്നെ ഫോണ്‍ മുഖേനയാണ് യുവാവ് പരിചയപ്പെട്ടത്. ഇതിന് ശേഷം കൂടുതല്‍ അടുപത്തിലാവുകയും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കായംകുളത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയും തോട്ടപ്പള്ളിയിലെ ഹോട്ടലിലും പല തവണ പീഡിപ്പിച്ചു തുടര്‍ന്ന് തന്റെ സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ അയല്‍വാസികള്‍ക്കും ഭര്‍ത്താവിനും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. നടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രഥമിക അന്വേഷണം നടത്തിയ പോലിസിന് പ്രതിയായ യുവാവ് വിദേശത്താണെന്നാണ് ലഭിച്ച വിവരം. നടിയുടെ പരാതിയില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുRelated News

Other News in this category4malayalees Recommends