ഓസ്‌ട്രേലിയക്കാരില്‍ 80 ശതമാനം പേരും ഇമിഗ്രേഷനെ അനുകൂലിക്കുന്നു; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും;നിലവിലെ കുടിയേറ്റം ഉയര്‍ന്നതാണെന്നാണ് 43 ശതമാനം പേര്‍

ഓസ്‌ട്രേലിയക്കാരില്‍ 80 ശതമാനം പേരും ഇമിഗ്രേഷനെ അനുകൂലിക്കുന്നു; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും;നിലവിലെ കുടിയേറ്റം  ഉയര്‍ന്നതാണെന്നാണ് 43 ശതമാനം പേര്‍
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റം , പെരുകുന്ന ജനസംഖ്യയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ ഒരു സര്‍വേ നടത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

ദി 2018 മാപ്പിംഗ് സോഷ്യല്‍ കോഹെന്‍ഷന്‍ സര്‍വേ 1500 ഓസ്‌ട്രേലിയക്കാരെ ഉള്‍പ്പെടുത്തിയാണ് നടത്തിയിരുന്നത്. നിലവിലെ ഇമിഗ്രേഷന്‍ എണ്ണം ശരിയായ വിധത്തിലാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ കുടിയേറ്റം വളരെ ഉയര്‍ന്നതാണെന്നാണ് 43 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സമൂഹത്തെ കുടിയേറ്റം മെച്ചപ്പെടുത്തുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നതെന്നാണ് മോനാഷ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചറായ ആന്‍ഡ്ര്യൂ മാര്‍കസ് എടുത്ത് കാട്ടുന്നത്.




Other News in this category



4malayalees Recommends