രാഹുല്‍ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ; അതൃപ്തി അറിയിക്കാതെ കുമാരസ്വാമി

രാഹുല്‍ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ; അതൃപ്തി അറിയിക്കാതെ കുമാരസ്വാമി
രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹസിച്ചെന്നും 20 സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമിയുടെ മകന്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം എത്രമാത്രം വിജയിച്ചുവെന്നതാണ് പ്രധാനം. മകനെ തോല്‍പ്പിക്കാന്‍ ചക്രവ്യൂഹം തീര്‍ത്ത് കോണ്‍ഗ്രസ് ചതിക്കുന്നുവെന്ന് കുമാരസ്വാമി തന്നെ തുറന്നടിച്ചിരുന്നു. ദേശീയ നേതാക്കളിടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അതൃപ്തികള്‍ മറക്കുകയാണ് ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമി. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തികാട്ടി പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends