ഇനിയൊരു യുദ്ധം വേണ്ട; കാലിലെ വേദന മറന്ന് മുട്ടുകുത്തി നേതാക്കളുടെ കാലില്‍ ചുംബിക്കുന്ന മാര്‍പ്പാപ്പ; കാണുന്നവരുടെ ഹൃദയം മുറിയും, കണ്ണ് നിറയ്ക്കും ഈ കാഴ്ച

ഇനിയൊരു യുദ്ധം വേണ്ട; കാലിലെ വേദന മറന്ന് മുട്ടുകുത്തി നേതാക്കളുടെ കാലില്‍ ചുംബിക്കുന്ന മാര്‍പ്പാപ്പ; കാണുന്നവരുടെ ഹൃദയം മുറിയും, കണ്ണ് നിറയ്ക്കും ഈ കാഴ്ച

ജാതി മതഭേതമന്യേ ലോകര്‍ക്ക് മുന്നില്‍ നന്മയുടെ പ്രകാശം തൂകിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകജനതയ്ക്ക് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ മാതൃകയാണ്. അത്തരത്തിലുള്ള മഹത്തായ കാര്യം കഴിഞ്ഞ ദിവസം അരങ്ങേറിയതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം.കാണുന്നവരുടെ ഹൃദയം വേദനിക്കുന്ന കണ്ണ് നിറയ്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാലിലെ അസ്സഹനീയമായ വേദന പരിഗണിക്കാതെ മുട്ടുകുത്തി നേതാക്കളുടെ കാലില്‍ വീണ് ചുംബിക്കുന്നു മാര്‍പ്പാപ്പ ഇതായിരുന്നു സോഷ്യമീഡിയയില്‍ ഏവരുടേയും കണ്ണ് നിറച്ച വീഡിയോ. തെക്കന്‍ സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് താല്‍ക്കാലിക സമാധാനമുണ്ടാക്കിയ നേതാക്കളുടെ കാലില്‍ ആയിരുന്നു അദ്ദേഹം ചുംബിച്ചത്.


'ഒരു സഹോദരനെപ്പോലെ പറയുകയാണ്. ഹൃദയം കൊണ്ട് അപേക്ഷിക്കുകയാണ്. പുതിയ വഴിയില്‍ മുന്നോട്ടു പോകണം. പ്രശ്നങ്ങള്‍ പരിഹരിക്കണം. ജനങ്ങള്‍ക്ക് ഈ യുദ്ധം മതിയായി.' മാര്‍പ്പാപ്പയുടെ സ്നേഹത്തിന് മുന്നില്‍ കണ്ണു നിറഞ്ഞ് തൊഴുകൈകളോടെ നിന്ന നേതാക്കളെ നോക്കി മാര്‍പ്പാപ്പ പറഞ്ഞ വാക്കുകളാണിത്.തെക്കന്‍ സുഡാനില്‍ ആഭ്യന്തരയുദ്ധം നടന്നിരുന്ന സമയത്ത് സമാധാനക്കരാറുണ്ടാക്കിയ നേതാക്കളെ വത്തിക്കാനിലേക്കു ക്ഷണിച്ച് 24 മണിക്കൂര്‍ പ്രാര്‍ത്ഥനായോഗത്തിന് ഒടുവിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ പാദചുംബനം. 82 വയസ്സുള്ള അദ്ദേഹം കുനിയാനും എഴുന്നേല്‍ക്കാനും ബുദ്ധിമുട്ടുന്നത് കണ്ട് കരഞ്ഞു പോയി നേതാക്കള്‍. പ്രസിഡന്റ് സാല്‍വ കീര്‍, പ്രതിപക്ഷത്തുള്ള റിയക് മചാര്‍ എന്നിവരും 3 വൈസ് പ്രസിഡന്റുമാരുമാണ് വത്തിക്കാനിലെത്തിയത്.

Other News in this category4malayalees Recommends