ട്രോളര്‍മാര്‍ക്ക് ട്രോളാന്‍ അവസരം നല്‍കി കണ്ണന്താനം ; ട്രോള്‍ മി ചലഞ്ച്

ട്രോളര്‍മാര്‍ക്ക് ട്രോളാന്‍ അവസരം നല്‍കി കണ്ണന്താനം ; ട്രോള്‍ മി ചലഞ്ച്
ട്രോളര്‍മാരുടെ ഇഷ്ട താരമാണ് കേന്ദ്രമന്തിയും എറണാകുളം ബിജെപി സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ട്രോളര്‍മാരോട് ഒന്നു ട്രോളാമോ എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് കണ്ണന്താനം ഇപ്പോള്‍.

സോഷ്യല്‍മീഡിയയില്‍ സജീവമാകുകയാണ് ഇതിലൂടെ കണ്ണന്താനത്തിന്റെ ശ്രമം. അതിനായി ഒരു ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊച്ചി വികസനത്തെ കുറിച്ച് ട്രോളുകളുണ്ടാകി തന്റെ പേജില്‍ നല്‍കാനാണ് കണ്ണന്താനം ആവശ്യപ്പെടുന്നത്. നല്ല ട്രോളര്‍മാര്‍ക്ക് കണ്ണന്താനത്തിനൊപ്പം സെല്‍ഫിയാണ് വാഗ്ദാനം. നമ്മുടെ കൊച്ചിയ്ക്ക് വേണ്ടിയായതിനാല്‍ ട്രോളുകളില്‍ തന്നെയും കഥാപാത്രമാക്കിയാല്‍ വിരോധമില്ലെന്നും കണ്ണന്താനം പറയുന്നു.

Other News in this category4malayalees Recommends