സൗത്ത് ഫ്‌ളോറിഡ കേരള സമാജം പ്രവര്‍ത്തനോദ്ഘാടനവും സ്റ്റേജ്‌ഷോ കിക്ക്ഓഫും നടത്തി

സൗത്ത് ഫ്‌ളോറിഡ കേരള സമാജം പ്രവര്‍ത്തനോദ്ഘാടനവും സ്റ്റേജ്‌ഷോ കിക്ക്ഓഫും നടത്തി

സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ചു നടത്തി.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധമാര്‍ന്ന പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ബാബു കല്ലിടുക്കില്‍ നിര്‍വഹിച്ചു. സെക്രട്ടറി ജോര്‍ജ് മാലിയില്‍ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ജയ്‌സാമോള്‍ രഞ്ജിത്ത്, യൂത്ത് പ്രസിഡന്റ് ആഞ്ചലിന്‍ ബെന്നി, കിഡ്‌സ് ക്ലബ് പ്രസിഡന്റ് ആഷ്‌നാ സജി എന്നിവര്‍ വിവിധ കമ്മിറ്റികളെ സദസിന് പരിചയപ്പെടുത്തി.


മെയ് അഞ്ചാം തീയതി കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന ഫണ്ട് റൈസിംഗ് പ്രോഗ്രാം മനോജ് കെ. ജയന്‍ ഷോയുടെ കിക്ക്ഓഫ് മെഗാ സ്‌പോണ്‍സര്‍ കാര്‍ലോസ് വേല/ഴഃ (സ്‌കൈ പ്രോപ്പര്‍ട്ടി ക്ലയിംസ്), ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘടനം ജോര്‍ജ് ജോസഫും (മാസ്സ് മ്യൂച്വല്‍ ട്രൈസ്റ്റേറ്റ്) നിര്‍വഹിച്ചു.


കിക്ക് ഓഫിനു വൈസ് പ്രസിഡന്റ് ഷാജന്‍ കറുപ്പുമഠം നേതൃത്വം നല്‍കി. റോഷ്‌നി ബിനോയ്, മോള്‍ മാത്യു എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. സതീഷ് കുറുപ്പ്, സനീഷ് മാത്യു, അരിന്‍ ജോര്‍ജ്, ബിജു ജോണ്‍, മാത്യു വെമ്പാല, പീറ്റു സെബാസ്റ്റ്യന്‍, പുഷ്പമ്മ മാത്യു, ഷിബു ജോസഫ്, സണ്ണി ആന്റണി, ജോജി ജോണ്‍ സാം പാറത്തുണ്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്ലേബാക്ക് സിംഗര്‍ രമേഷ് ബാബുവും, സിനി ഡാനിയേലും നയിച്ച ഗാനമേള ചടങ്ങിനു കൊഴുപ്പേകി. ട്രഷറര്‍ മത്തായി മാത്യു നന്ദി രേഖപ്പെടുത്തി.

Other News in this category4malayalees Recommends