വിഷുനാളില്‍ കേരളത്തിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തും;അധ്യക്ഷനെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും

വിഷുനാളില്‍ കേരളത്തിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തും;അധ്യക്ഷനെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും

രാഹുലിന്റെ വയനാട്ടിലേക്കുള്ള ആദ്യവരവിന്റെ ആവേശം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.അതിനിടെ വിഷുനാളില്‍ കേരളത്തിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തും. ഏപ്രില്‍ 15 ന് രാവിലെ തിരുവനന്തപുരത്താണ് അദ്ദേഹം എത്തുക.


വിഷുനാളില്‍ തിരുവനന്തപുരത്ത് അദ്ദേഹം തങ്ങും. പിറ്റേദിവസം രാവിലെ 10.30 യ്ക്ക് അദ്ദേഹം പത്തനാപുരത്ത് എത്തും. പത്തനാപുരത്ത് രാഹുലിന്റെ പൊതുപരിപാടി സംഘടിപ്പിക്കുന്നതിന് ജില്ലാ വരണാധികാരി അനുമതി നിഷേധിച്ചിരുന്നു.

11.30 ന് പത്തനംതിട്ടയിലും വൈകീട്ട് നാലിന് ആലപ്പുഴയിലും രാഹുല്‍ എത്തും. അന്ന് കണ്ണൂരേക്ക് തിരിക്കും. ഏപ്രില്‍ 17 നാണ് സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ എത്തുന്നത്. കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ റോഡ് ഷോ നടന്നിട്ടുണ്ടെന്നതിനാല്‍ മറ്റ് നിയോജക മണ്ഡലങ്ങളിലേക്കും രാഹുലിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും തിരുവമ്ബാടിയിലും രാഹുലിനെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്താനാണ് പദ്ധതി. മാനന്തവാടിയില്‍ പൊതുയോഗം ഉണ്ടായേക്കില്ല. മറിച്ച് പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിക്കടുത്തുള്ള തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിക്കും.

രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും 20,21 തീയതികളില്‍ കേരളത്തില്‍ എത്തും.വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, നവ്ജോത് സിങ് സിദ്ദു, ഖുഷ്ബു, ഗുലാംനബി ആസാദ് എന്നിവരും വയനാട്ടിലെത്തും.അധ്യക്ഷനെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ പ്രത്യേക സംഘം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചരണത്തിലാണ് ഇപ്പോള്‍ പ്രചരണം നടത്തുന്നത്. എഐസിസി, കെപിസിസി സംഘം പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രവചരണവും ശക്തമാക്കുന്നുണ്ട്.


Related News

Other News in this category



4malayalees Recommends