വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികളുടെ ഉപയോഗത്തിലും വന്‍ വര്‍ധന; ജനാധിപത്യത്തിനു നിറംചാര്‍ത്താന്‍ 26 ലക്ഷം മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികള്‍

വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികളുടെ ഉപയോഗത്തിലും വന്‍ വര്‍ധന; ജനാധിപത്യത്തിനു നിറംചാര്‍ത്താന്‍ 26 ലക്ഷം മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികള്‍

ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.ഇതില്‍ ആദ്യഘട്ടം കഴിഞ്ഞു. വോട്ടെടുപ്പ് ശതമാനം ഓരോ വര്‍ഷം കൂടുന്തോറും വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികളുടെ ഉപയോഗത്തിലും വന്‍ വര്‍ധന.33 കോടി രൂപ ചെലവില്‍ 26 ലക്ഷം മഷിക്കുപ്പികള്‍ക്കാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 2014ല്‍ 21.5 ലക്ഷം ബോട്ടിലുകള്‍ക്കായിരുന്നു ഓര്‍ഡര്‍ ചെയ്തത്. ഒരു ബോട്ടില്‍ ഉപയോഗിച്ച് 350 വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാം.


ഒരു വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ട് വിരലില്‍ ഈ മഷി പുരട്ടുന്നതോടെ ഒരാള്‍ക്ക് ഒന്നിലധികം വോട്ട് ചെയ്യാനുള്ള സാധ്യത ഇല്ലാതാകുന്നു. വിരലില്‍ പുരട്ടുന്ന ഈ മഷി 40 സെക്കന്റ് കൊണ്ട് ഉണങ്ങുകയും കുറച്ച് ദിവസങ്ങളോളം വിരലില്‍ തന്നെയുണ്ടാകുകയും ചെയ്യും. ജനാധിപത്യ പ്രകിയയില്‍ പങ്കെടുത്തതിന്റെ സാക്ഷ്യമായി ഇത് നിലനില്‍ക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാല്‍വാഡി കൃഷ്ണരാജ വാദ്യാര്‍ സ്ഥാപിച്ച പൊതുമേഖല സ്ഥാപനമായ മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷന്‍ ലിമിറ്റഡ് ആണ് ഈ മായ്ച്ച് കളയാനാകാത്ത മഷി നിര്‍മിക്കുന്നത്. 1962ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയം, നാഷ്ണല്‍ ഫിസിക്കല്‍ ലാബോറട്ടറി, നാഷ്ണല്‍ റിസര്‍ച്ച് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവരുമായി ചേര്‍ന്ന് എംവിപിഎല്ലുമായി കരാറില്‍ ഒപ്പ് വെച്ചു.നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും മാത്രമായിരുന്നു ഇവര്‍ മഷി വിതരണം ചെയ്തതെങ്കില്‍ ഇപ്പോള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനും കോര്‍പ്പറേറ്റീവ് സൊസൈറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിനും ഇതേ മഷിയാണ് ഉപയോഗിക്കുന്നത്.

Related News

Other News in this category



4malayalees Recommends