തീരുമാനിച്ച് കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? ക്രുദ്ധനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍- വൈറലായി വീഡിയോ

തീരുമാനിച്ച് കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? ക്രുദ്ധനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍- വൈറലായി വീഡിയോ

ദേഷ്യം കൊണ്ട് ടിവിയുടെ റിമോര്‍ട്ട് തല്ലിപ്പൊട്ടിക്കുന്ന കമല്‍ ഹാസന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഇന്ത്യയിലേയും തമിഴ് നാട്ടിലേയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ. ടെലിവിഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഡിഎംകെ നേതാവ് സ്റ്റാലിന്റേയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ. നേതാക്കന്മാരുടെ പ്രസംഗം കമലിനെ അസ്വസ്ഥനാക്കുകയും ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരുന്ന റിമോര്‍ട്ട് എറിഞ്ഞ് ടിവി പൊട്ടിക്കുകയാണ്. കൂടാതെ ജനങ്ങളോട് ചില ചോദ്യങ്ങളും താരം വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.


തീരുമാനിച്ച് കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? അതോ? നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് പോരാടുമ്‌ബോള്‍ നമ്മളെ അടിച്ചും തകര്‍ത്തവര്‍ക്ക് വേണ്ടിയോ?കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? അല്ലെങ്കില്‍ മാതാപിതാക്കള്‍ പറയുന്നവര്‍ക്കാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്? അങ്ങനെ നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ താരം മത്സരിക്കുന്നില്ല.


Related News

Other News in this category



4malayalees Recommends