ലണ്ടന്‍ മലയാള സാഹിത്യവേദി അംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ 'വര്‍ണ്ണനിലാവ് 2019' ഏപ്രില്‍ 28ന് ഈസ്റ്റ് ഹാമില്‍

ലണ്ടന്‍ മലയാള സാഹിത്യവേദി അംഘടിപ്പിക്കുന്ന നൃത്ത  സംഗീത സന്ധ്യ 'വര്‍ണ്ണനിലാവ് 2019' ഏപ്രില്‍ 28ന് ഈസ്റ്റ് ഹാമില്‍
ലണ്ടന്‍ മലയാള സാഹിത്യവേദി അംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ 'വര്‍ണ്ണനിലാവ് 2019' ഏപ്രില്‍ 28ന് വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ഈസ്റ്റ് ഹാമില്‍ ശ്രീനാരായണ ഗുരു മിഷന്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ നിരവധി വേദികളില്‍ ദൃശ്യ ശ്രവ്യ വിരുന്നൊരുക്കിയ ഒരുപറ്റം കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന വര്‍ണ്ണനിലാവ് ലണ്ടനിലെ കാണികള്‍ക്ക് നല്ലൊരു കലാ വിരുന്നായിരിക്കും.

വൈകുന്നേരം 4 മണിക്ക് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംഘാടകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും അണി നിരക്കുന്ന വേദിയില്‍ പ്രമുഖ ചലച്ചിത്ര ഗായക ദമ്പതികള്‍ ജെ. എം. രാജുവും ലതാ നായരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ കലാസന്ധ്യയ്ക്ക് തുടക്കമാവും. ഭരതനാട്യം, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തം, നാടന്‍പാട്ടിന്റെ നൃത്താവിഷ്‌കാരം, വെസ്റ്റേണ്‍ ഡാന്‍സ് തുടങ്ങി നിരവധി നൃത്ത രൂപങ്ങള്‍ വേദിയില്‍ അരങ്ങേറും. നൃത്ത രംഗത്തെ പ്രതിഭകളായ ഡോ. പ്രീത സുഗേഷ്, ജോനാ പ്രകാശ്, അശ്വിനി അജിത്, ഡെന്ന ആന്‍ ജോമോന്‍, തേജസ്സ് ബൈജു, എന്നിവര്‍ നൃത്ത ചുവടുകളുമായി വേദിയെ കീഴടക്കും.റാണി രഘുലാല്‍ ആന്‍ഡ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഒപ്പന വര്‍ണ്ണനിലവിനെ കൂടുതല്‍ മനോഹരമാക്കും.


നര്‍ത്തകരുടെ കലാപ്രകടനങ്ങള്‍ക്കിടയില്‍ യുകെയിലെ സംഗീത രംഗത്ത് സുപ്രസിദ്ധരായ ഗായകര്‍ റോയി സെബാസ്റ്റ്യന്‍, അലക്‌സ്, ജോമോന്‍ മാമൂട്ടില്‍, ജോയിസി, സ്മിത പ്രകാശ്, ഡെന്ന ആന്‍ ജോമോന്‍ തുടങ്ങിയവര്‍ വര്‍ണ്ണനിലവിനെ സംഗീത സാന്ദ്രമാക്കും.

മഞ്ജു മന്ദിരത്തില്‍ കവിത ആലപിക്കും .



യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരങ്ങള്‍ വക്കം ജി. സുരേഷ്‌കുമാറിനും

(തമ്പി ) ബീന പുഷ്‌കാസിനും നല്‍കും. നിരവധി കാരുണ്യപ്രവര്‍ത്തങ്ങളിലൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും യുകെയിലെ മലയാളി സമൂഹത്തില്‍ വളരെ സുപരിചിതനായ ജേക്കബ് എബ്രഹാമിനെ വേദിയില്‍ ആദരിക്കും.


ആഘോഷത്തിന്റെ അവസാനമായി ചലച്ചിത്ര ഗാനരംഗത്ത് സുപ്രസിദ്ധ ഗായകദമ്പതികളായ ജെ.എം. രാജുവും ലത നായരും പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടു അവതരിപ്പിക്കുന്ന സംഗീതയാത്ര ' ഗ്രാമഫോണ്‍ ' കാണികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും.


പ്രവേശനം സൗജന്യം. എല്ലാ സഹൃദയരായ സുഹൃത്തുക്കളെയും വര്‍ണ്ണനിലവിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ( 07852437505 ).


Other News in this category



4malayalees Recommends