കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ വയ്യ ; മറുനാട്ടിലും ശബരിമല വിഷയമാക്കി മോദി

കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ വയ്യ ; മറുനാട്ടിലും ശബരിമല വിഷയമാക്കി മോദി
കേരളത്തിന് പുറത്തും ശബരിമലയിലെ ആചാരസംരക്ഷണം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും കമ്യൂണിസ്റ്റു പാര്‍ട്ടികളും ചേര്‍ന്ന് വിശ്വാസങ്ങളെ തകര്‍ക്കുകയാണെന്ന് തമിഴ്‌നാട്ടിലും മംഗളൂരുവിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോദി കുറ്റപ്പെടുത്തി.

ആചാര സംരക്ഷണത്തെ കുറിച്ച് ബിജെപി ഇനിയും പറയുമെന്ന് പി എസ് ശ്രീധരന്‍ പിള്ളയും ആവര്‍ത്തിച്ചു. ഇടത് വലതു മുന്നണികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കൊല്ലത്തെ ബിജെപി യോഗിത്തില്‍ സംസാരിച്ചത്.

കോഴിക്കോട് നടന്ന യോഗത്തില്‍ ശബരിമലയുടെ പേരെടുത്തുപറയാതിരുന്ന മോദി പക്ഷെ ദക്ഷിണേന്ത്യയിലെ യോഗങ്ങളില്‍ ശബരിമല രാഷ്ട്രീയ ആയുധമാക്കി.

Other News in this category4malayalees Recommends