ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്‌സണ്‍

ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്‌സണ്‍
ഗോള്‍ഫ് കളിച്ച് ഗര്‍ഭകാലം ആഘോഷിക്കുന്ന നടിയും മോഡലുമായ എമി ജാക്‌സണിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. എമിയ്ക്ക് കരുതലുമായി പങ്കാളി ജോര്‍ജ് പനയോട്ടുമുണ്ട്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഭാവിവരന്‍ ജോര്‍ജ് പനയോട്ടുമായി ദുബായിലാണ് ഇരുവരുവരും ഗര്‍ഭകാലം ആഘോഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനായ ജോര്‍ജ് പനയോട്ടുമായി 2015 ലായിരുന്നു എമി പ്രണയത്തിലായത്. ഗര്‍ഭകാലം ആഘോഷമാക്കുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചു.

Other News in this category4malayalees Recommends