പ്രിയങ്കയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടി മോദിയും കൂട്ടരും; നിമിഷ നേരം കൊണ്ട് മോദിയുടെ വിശ്വസ്തനെ സ്വന്തം പാളയത്തിലെത്തിച്ച് കോണ്‍ഗ്രസ്സ്

പ്രിയങ്കയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടി മോദിയും കൂട്ടരും; നിമിഷ നേരം കൊണ്ട് മോദിയുടെ വിശ്വസ്തനെ സ്വന്തം പാളയത്തിലെത്തിച്ച് കോണ്‍ഗ്രസ്സ്

മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍.അസംഘണ്ഡില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ രാംകാന്ത് യാദവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ബിജെപിയില്‍ സാമൂഹ്യ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തഴയുന്നു നിലപാടാണ് ഉള്ളത്. പാര്‍ട്ടിയില്‍ അഭിപ്രായം സ്വാതന്ത്രം ഇല്ല. ചില മുതിര്‍ന്ന നേതാക്കള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. അത് ഏവരും അംഗീകരിക്കേണ്ട അവസ്ഥയാണ് ബിജെപിയില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അഖിലേഷ് മത്സരിക്കുന്ന മണ്ഡലത്തില്‍ രാംകാന്തിന്റെ വരവ് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും.


2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസംഘണ്ഡില്‍ മുലായത്തിനെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച രാംകാന്ത് വളരെ ശക്തമായ മത്സരമായിരുന്നു കാഴ്ച്ച് വെച്ചത്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രാംകാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുന്‍ എംപിയായ രാംകാന്ത് സമാജ് വാദി പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ബിജെപിയിലേക്ക് കളം മാറിയ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയുമായി ഇടഞ്ഞ രാംകാന്ത് കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.


ഒരു ധാരണകളുടേയും വാഗ്ദാനങ്ങളുടേയും അടിസ്ഥാനത്തിലല്ല താന്‍ കോണ്‍ഗ്രില്‍ ചേര്‍ന്നതെന്ന് രാംകാന്തും വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് തന്നോട് നേതൃത്വം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയുടെ മരുമകള്‍ അമൃത പാണ്ഡെയേയും കഴിഞ്ഞ മാസം കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളാണ് അമൃതയെ കോണ്‍ഗ്രസില്‍ എത്തിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമൃത പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെത്തിയതോടെ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് ഇത്തവണ ഉത്തര്‍പ്രദേശില്‍ ഉള്ളത്. ചിട്ടയായ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി 20 സീറ്റുകളിലെങ്കിലും യുപിയില്‍ വിജയം പ്രതീക്ഷിക്കുന്നു.

Related News

Other News in this category



4malayalees Recommends