യുഎസില്‍ കുടിയേറ്റ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ വൈറ്റ് ഹൗസിന്റെ സമ്മര്‍ദം; ലക്ഷ്യം ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള പക വീട്ടല്‍; യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മേല്‍ ആറ് മാസത്തിനിടെ രണ്ട് വട്ടം സമ്മര്‍ദം

യുഎസില്‍ കുടിയേറ്റ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ വൈറ്റ് ഹൗസിന്റെ സമ്മര്‍ദം; ലക്ഷ്യം ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള പക വീട്ടല്‍; യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മേല്‍ ആറ് മാസത്തിനിടെ രണ്ട് വട്ടം സമ്മര്‍ദം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോട് പക തീര്‍ക്കുന്നതിനായി ഇമിഗ്രേഷന്‍ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ സമ്മര്‍ദം. വൈറ്റ്ഹൗസ് ഒഫീഷ്യലുകളാണ് ഈ സമ്മര്‍ദം യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മുകളില്‍ ചെലുത്തി വരുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യലുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഒരു ഇമെയില്‍ സന്ദേശം റിവ്യൂ ചെയ്തതിലൂടെ വാഷിംഗ്ടണ്‍ പോസ്റ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇമിഗ്രേഷന്‍ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലേക്ക് കൊണ്ട് പോകാന്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഒഫീഷ്യലുകള്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ ചുരുങ്ങിയത് രണ്ട് പ്രാവശ്യമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ഒരു പ്രാവശ്യം സമ്മര്‍ദം ചെലുത്തിയിരുന്നത് നവംബറിലായിരുന്നു. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലൂടെ അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായ വേളയിലായിരുന്നു ഇത്തരം സമ്മര്‍ദം ചെലുത്തലുണ്ടായത്. ഇതിന് പുറമെ മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയില് കുടിയേറ്റം തടയുന്നതിനായി വന്മതില്‍ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിന് ട്രംപ് കടുത്ത രീതിയില് ആവശ്യപ്പെടുന്നതിനിടയില്‍ ഫെബ്രുവരിയിലും ഇത്തരം സമ്മര്‍ദം വൈറ്റ് ഹൗസ് ചെലുത്തിയിരുന്നു.

ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ജില്ലയടക്കമുള്ള ഇടങ്ങളിലേക്കാണ് ഇത്തരത്തില്‍ കുടിയേറ്റ തടവുകാരെ തുറന്ന് വിടാന്‍ സമ്മര്‍ദം ഉയര്‍ന്നിരുന്നതെന്ന് ഡിഎച്ച്എസ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റുകള്‍ക്ക് ശക്തിയുള്ള മറ്റ് നിരവധി ഇടങ്ങളിലെ സ്ട്രീറ്റുകളിലേക്കും ഈ വിധത്തില്‍ കുടിയേറ്റക്കാരെ തുറന്ന് വിടുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നുണ്ട്.

Other News in this category4malayalees Recommends