പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി

പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോ: പാലയുടെ മാണിക്യവും പ്രവാസി മലയാളികളുടെ ഉറ്റ തോഴനുമായിരുന്ന കെ എം മണിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളികളുടെ ആഗോള രാഷ്ട്രീയ മുന്നേറ്റ ശക്തിയായ പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി. മാണി സാറിന്റെ ദേഹവിയോഗം ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഒരു തീരാ നഷ്ട്ടമാണ് സംഭവിച്ചത് എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാര്‍ കുര്യന്‍ പ്രക്കാനം, വൈസ് ചെയര്‍മാന്‍ സാജന്‍ കുര്യന്‍ എന്നിവര്‍ അനുശോചനത്തില്‍ അറിയിച്ചു.

പ്രവസി മലയാളികളുടെ ഉന്നമനത്തിനായി എന്നും നിലകൊണ്ട നേതാവായിരുന്നു മാണി സര്‍ എന്ന് പ്രവാസി വിഭാഗം പ്രസിഡണ്ട് സോമോന്‍ സക്കറിയ ജെനറല്‍ സെക്രട്ടറി മോന്‍സി തോമസ്,വിപിന്‍ രാജ്, വൈസ് പ്രസിഡണ്ട് ഉമ്മച്ചന്‍ കാലമണ്ണില്‍ , പ്രവീണ്‍ തോമസ് , ഷാജി നൂരനകുഴി ,മാനു പരിയാരം, റാണി ജോസഫ് , എലിസബത്ത് ജോര്‍ജ്ജ്, സുനില്‍ കാരിപ്പുഴ, തുടഞ്ഞിയ നേതാക്കള്‍ അനുശോചനത്തില്‍ അറിയിച്ചു

Other News in this category4malayalees Recommends