വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം
മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 13നു ശനിയാഴ്ച 3 മണിക്ക് ഹോളി ഹില്ലില്‍ നടക്കുന്ന ഭക്തിപൂര്‍വ്വമായ സ്ലീവാപാതയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന നോമ്പുകാല ധ്യാനത്തിനു ഫാ. ബിജു കൊച്ചുനിരവത്ത് നേതൃത്വം നല്‍കും.


ഓശാന ഞായറാഴ്ച രണ്ടുമണിക്ക് ആഘോഷപൂര്‍വ്വമായ ദിവ്യബലി കുരുത്തോല പ്രദക്ഷിണം എന്നിവയും, പെസഹാ വ്യാഴാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷയും, പെസഹാ ആചരണവും (സെന്റ് കമലിസ് സെന്റര്‍), ദുഖവെള്ളിയാഴ്ച വൈകിട്ട് 6.30നു പീഢാനുഭവ തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.


ഈസ്റ്റര്‍ ദിനത്തില്‍ മൂന്നുമണിക്ക് ആഘോഷപൂര്‍വ്വമായ കുര്‍ബാനയും, സ്‌നേഹവിരുന്നും നടക്കും. മില്‍വാക്കി സെന്റ് തെരേസാസ് പള്ളിയില്‍ (9525 W Bluemound Rd, Milwaukee, WI 53226) നടക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. നവീന്‍ പള്ളുരാത്തിലും, വിസ്‌കോണ്‍സിനിലെ സീറോ മലബാര്‍ വൈദീകരും നേതൃത്വം നല്‍കും.

തോമസ് ഡിക്രൂസ് തറപ്പില്‍ അറിയിച്ചതാണിത്.
Other News in this category4malayalees Recommends