കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല, മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്

കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല, മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്
കേന്ദ്രത്തില്‍ മൂന്നാം മുന്നണി വരണം, ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന നടനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് പറഞ്ഞു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്നും കോണ്‍ഗ്രസില്ലാത്ത സഖ്യമാണ് കേന്ദ്രത്തില്‍ വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.

ബിജെപി വിരുദ്ധ നയങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് പ്രകാശ് രാജ്. പിന്നീട് സ്വതന്ത്രനായി മത്സരിക്കുമെന്നും ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റുകയാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഈ വാതിലും അടഞ്ഞു. ഇപ്പോള്‍ മൂന്നാം മുന്നണി മതിയെന്നാണ് പ്രകാശ് രാജ് പറയുന്നത് .

Other News in this category4malayalees Recommends