ജാതിമാറി വിവാഹം ചെയ്തു ; ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി ഭാര്യയെ ദീര്‍ഘദൂരം നടത്തിച്ചു

ജാതിമാറി വിവാഹം ചെയ്തു ; ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി ഭാര്യയെ ദീര്‍ഘദൂരം നടത്തിച്ചു
ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ക്രൂരത. ഭര്‍ത്താവിനെ തോളിലേറ്റി ഗ്രാമീണര്‍ യുവതിയെ കൊണ്ട് ദൂരങ്ങളോളം നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.

ഏകദേശം 20 വയസു തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി വയലിലൂടെ നടത്തിച്ചത്. ഭാരം താങ്ങാന്‍ കഴിയാതെ യുവതി ബുദ്ധിമുട്ടുന്നതും ഗ്രാമീണര്‍ അര്‍പ്പു വിളിച്ച് ഇവരെ നടക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്. ഒരാള്‍ പോലും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി .

Other News in this category4malayalees Recommends