പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ ദുരൂഹ പെട്ടി ; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ജെഡിഎസും

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ ദുരൂഹ പെട്ടി ; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ജെഡിഎസും
ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിയ്ക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയ ആരോപണം ചര്‍ച്ചയാകുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളില്‍ ഉള്‍പ്പെട്ടില്ല, അത് കൊണ്ടുപോയ കാര്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ടില്ല എന്നീ ചോദ്യങ്ങളും ദൃശ്യത്തിനൊപ്പം ശ്രീവത്സ ട്വീറ്റ് ചെയ്തു.

ദൃശ്യങ്ങള്‍ ജെഡിഎസും കെപിസിസി പ്രസിഡന്റും ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് ആവശ്യം.

ഒരു ഹെലികോപ്റ്ററില്‍ നിന്നിറക്കിയ കറുത്ത പെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കൊണ്ടുപോകുന്നതും അല്‍പ്പം ദൂരെയായി നിര്‍ത്തിയിട്ട കാറില്‍ക്കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതുമാണ് ദൃശ്യം. ഇത് പ്രധാനമന്ത്രിയെത്തിയ ഹെലികോപ്റ്ററാണെന്നാണ് ശ്രീവത്സയുടെ ആരോപണം. 9 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ചിത്രദുര്‍ഗയില്‍ എത്തിയിരുന്നു. എന്നാല്‍ ദൃശ്യത്തിന്റെ ആധികാരികത തെളിയിക്കാനായിട്ടില്ല .

Other News in this category4malayalees Recommends