ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ അഗ്‌നിക്കിരയാക്കി;പ്രതി ഒളിവില്‍

ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ അഗ്‌നിക്കിരയാക്കി;പ്രതി ഒളിവില്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്.ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെറുത്ത ദളിത് യുവതിയെ അഗ്‌നിക്കിരയാക്കി.ഗൊരഖ്പൂരിനടുത്തെ ഭട്‌നിയിലാണ് ദാരുണമായ സംഭവം നടന്നത്.യുവതിയുടെ നില അതീവ ഗുരുതരമാണ്. യുവതിക്ക് 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.അതേസമയം സംഭവത്തില്‍ പോലീസ് കേസ്സെടുത്തു.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്.യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.


എന്നാല്‍ കൃത്യം നടത്തിയതിനു ശേഷം പ്രതി ഒളിവിലാണ്.ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തന്നെ നടക്കുകയാണ്.ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.വീടിനടുത്തുള്ള ക്രിഷിയിടത്തില്‍ വെച്ച് 35 കയറിയും വിധവയുമായ യുവതിയെ രാജ്ഭര്‍ എന്ന യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ ഇത് ചെറുത്ത യുവതിയെ പ്രതി തീകൊളുത്തുകയായിരുന്നു.ശേഷം പ്രതി ഒളിവില്‍ പോയി.എന്നാല്‍ രാവിലെ കൃഷിയിടത്തിലെത്തി പ്രദേശവാസിയാണ് യുവതിയെ കണ്ടത്.തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related News

Other News in this category4malayalees Recommends