അച്ഛേ ദിന്‍, അച്ഛേ ദിന്‍ ; മോദിയെ ട്രോളി ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ് വീഡിയോ

അച്ഛേ ദിന്‍, അച്ഛേ ദിന്‍ ; മോദിയെ ട്രോളി ലാലു പ്രസാദ് യാദവിന്റെ ഡബ്‌സ്മാഷ് വീഡിയോ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ആര്‍ ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ഡബ്‌സ്മാഷ് വീഡിയോയിലൂടെയാണ് ലാലു പ്രസാദ് യാദവ് മോദിയ്‌ക്കെതിരെ ട്രോളുമായി എത്തിയത്.

17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡബ്‌സ്മാഷ് വീഡിയോയില്‍ മോദിയുടെ വാക്കുകള്‍ക്കാണ് ലാലു ചുണ്ട് അനക്കുന്നത്. എല്ലാര്‍ക്കും 15 ലക്ഷം അച്ഛേദിന്‍ മുദ്രാവാക്യം എന്നിവയും വീഡിയോോയിലുണ്ട്. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലാകുകയും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ചെയ്തു. അതേസമയം വീഡിയോ ചിത്രീകരിച്ചെന്നോ ഏതുദിവസം ചിത്രീകരിച്ചെന്നോ വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു നിലവില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുകയാണ് .

Other News in this category4malayalees Recommends