നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ത്ഥിക്കുക ; ഓശാന സന്ദേശത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ത്ഥിക്കുക ; ഓശാന സന്ദേശത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓശാന ദിന സന്ദേശം നല്‍കി. മറ്റുള്ളവന്റെ നേട്ടത്തിലും ആത്മാര്‍ത്ഥമായി സന്തോഷിക്കാനും, എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്ന് കര്‍ദിനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ പ്രര്‍ഥിക്കാനും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

യേശുകൃസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. സംസ്ഥാനത്തെമ്പാടുമുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. രാവിലെ ആറുമണിയോടെ വിശ്വാസികള്‍ ദേവാലയങ്ങളിലേക്കെത്തി. എറണാകുളം സെന്റ്‌മേരീസ് ബസിലിക്കയിലാണ് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓശാന ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.

Other News in this category4malayalees Recommends