ജാതി മാറ്റ കല്യാണങ്ങളോട് പൊരുത്തപ്പെടാന്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല;യുവതിക്ക് നേരിടേണ്ടി വന്നത് കാടത്തമായ ശിക്ഷ രീതികള്‍!

ജാതി മാറ്റ കല്യാണങ്ങളോട് പൊരുത്തപ്പെടാന്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല;യുവതിക്ക് നേരിടേണ്ടി വന്നത് കാടത്തമായ ശിക്ഷ രീതികള്‍!

ദുരഭിമാനക്കൊലകള്‍ രാജ്യത്ത് വര്‍ദ്ദിച്ചു വരികയാണ്.കാലമിത്ര പുരോഗമിച്ചാലും ജാതി മാറ്റ കല്യാണങ്ങളോട് പൊരുത്തപ്പെടാന്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.ജാതി മാറി വിവാഹം കഴിച്ച ആദിവാസി യുവതിക്ക് നേരെയാണ് ഒരു വിഭാഗം ഗ്രാമീണരുടെ ക്രൂരമായ പ്രവൃത്തി അരങ്ങേറിയത്.സംഭവം ഇങ്ങനെയായിരുന്നു: മധ്യപ്രദേശിലെ ജാബുവയില്‍ യുവതി ജാതി മാറി വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഗ്രാമീണര്‍ ഭര്‍ത്താവിനെ തോളിലേറ്റി നടത്താന്‍ യുവതിയോട് ആവശ്യപ്പെട്ടു.ഗോത്രത്തിന്റെ ആചാരങ്ങള്‍ തെറ്റിച്ചതിനായിരുന്നുവത്രെ ശിക്ഷ. എന്നാല്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു, ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന വേളയില്‍ വൃദ്ധരായ ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.ഇതിനെത്തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെട്ടു.


തുടര്‍ന്ന് ഗ്രാമത്തിലേക്ക് പ്രത്യേക പോലീസ് സംഘത്തെ അയച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് മറ്റു റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇത് കണ്ടെത്തിയ ശേഷം ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചതെന്നുമാണ് പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട്.എന്നാല്‍ യുവതി ജാതിമാറി വിവാഹം ചെയ്തതാണ് ഇങ്ങനെ ഒരു സംഭവത്തിലേക്ക് എത്തിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ജാതിമാറി വിവാഹം ചെയ്തിട്ടില്ല, പകരം മറ്റൊരു ജാതിക്കാരനുമായി ബന്ധം സ്ഥാപിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.സംഭവത്തില്‍ ഇതുവരെ പതിമൂന്നു പേര്‍ക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്.പട്ടിക ജാതി സംരക്ഷണ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
Related News

Other News in this category4malayalees Recommends