കാനഡ 2018ലെ ടെററിസം റിപ്പോര്‍ട്ടില്‍ നിന്നും സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും നീക്കം ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി; ഇന്തോ-കാനഡ ബന്ധങ്ങളെ താറുമാറാക്കുന്ന നീക്കമെന്ന് അമരീന്ദര്‍ സിംഗ്

കാനഡ 2018ലെ ടെററിസം റിപ്പോര്‍ട്ടില്‍ നിന്നും സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും നീക്കം ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി; ഇന്തോ-കാനഡ ബന്ധങ്ങളെ താറുമാറാക്കുന്ന നീക്കമെന്ന് അമരീന്ദര്‍ സിംഗ്
2018ലെ ടെററിസം റിപ്പോര്‍ട്ടില്‍ നിന്നും സിഖ് തീവ്രവാദത്തെക്കുറിച്ചുള്ള എല്ലാ റഫറന്‍സുകളും നീക്കം ചെയ്ത കനേഡിയന്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ന് രംഗത്തെത്തി. കാനഡ നേരിടുന്ന ഏറ്റവും വലിയ തീവ്രവാദ ഭീഷണികളിലൊന്നായിട്ടായിരുന്നു സിഖ് തീവ്രവാദത്തെ ഇതിന് മുമ്പ് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു 2018 റിപ്പോര്‍ട്ട് ഓണ്‍ ടെററിസം ആദ്യമായി കാനഡ പുറത്ത് വിട്ടിരുന്നത്.

സിഖ് തീവ്രവാദം രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ അഞ്ച് തീവ്രവാദ ഭീഷണികളിലൊന്നാണെന്നായിരുന്നു അന്ന് ലിസ്റ്റ് ചെയ്തിരുന്നത്. ട്രൂഡ്യൂ ഭരണകൂടത്തിന്റെ പുതിയ തീരുമാനം അഭ്യന്തര രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് എടുത്തിട്ടുള്ളതാണെന്നും ഇത് ഇന്ത്യയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണിയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി മുന്നറിയിപ്പേകുന്നു. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കൊണ്ടാണ് കാനഡ ഭരിക്കുന്ന ലിബറല്‍ പാര്‍ട്ടി ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ഇത് ദീര്‍ഘകാലത്തേക്ക് ഇന്ത്യയും കാനഡയും തമ്മിലുള്ള നല്ല ബന്ധങ്ങളെ വരെ ബാധിക്കുമെന്നും അമരീന്ദര്‍ സിംഗ് മുന്നറിയിപ്പേകുന്നു.

ഏത് തരത്തിലുള്ള തീവ്രവാദത്തെയും ഉള്‍ക്കൊള്ളാന്‍ ലോകത്തിന് ഇന്ന് സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വേണ്ടത്ര ചിന്തയില്ലാതെ സ്വാര്‍ത്ഥ ലാഭം മാത്രം ലക്ഷ്യമിട്ടാണ് ട്രൂഡ്യൂ സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നതെന്നും അമരിന്ദര്‍ സിംഗ് കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയേകുന്ന ഖലിസ്ഥാന്‍ വാദത്തിന് കാനഡയുടെ മണ്ണില്‍ വേരുപിടിത്തമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ട്രൂഡ്യൂ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താന്‍ തെളിവ് നല്‍കിയിരുന്ന കാര്യവും ഈ അവസരത്തില്‍ അമരീന്ദര്‍ ഓര്‍മിപ്പിക്കുന്നു.

Other News in this category4malayalees Recommends