പിണറായിയാണ് ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നത്;പിണറായി ഒരു മനോരോഗി;മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്നും രമേശ് ചെന്നിത്തല

പിണറായിയാണ് ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നത്;പിണറായി ഒരു മനോരോഗി;മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളം കണ്ടതില്‍ വെച്ച്ഏറ്റവും വലിയ പ്രളയവുമായി ബന്ധപ്പെടുത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന.പിണറായി വിജയന്‍ ഒരു മനോരോഗിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിക്കാന്‍ ഡാമുകള്‍ തുറന്നുവിട്ടത് കാരണമായി എന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.മാത്രമല്ല പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പറയുന്നവര്‍ക്ക് മനോരോഗമാണെന്നും പിണറായി പറഞ്ഞിരുന്നു.ഇതിനെതിരായായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.പിണറായിയും മോദിയും ഒരേ തൂവല്‍ പക്ഷികളാണ് എന്ന് പറഞ്ഞ ചെന്നിത്തല പിണറായിയെ അതി രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. പിണറായിയാണ് ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നതെന്നും കേരളത്തിലെ ജനങ്ങളെ അധിക കാലം പറ്റിക്കാമെന്നു വിചാരിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.മനോരോഗികള്‍ മറ്റുള്ളവരെ മനോരോഗികള്‍ എന്ന് വിളിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.Related News

Other News in this category4malayalees Recommends