കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി തിരുവനന്തപുരത്തെത്തും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി തിരുവനന്തപുരത്തെത്തും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി തിരുവനന്തപുരത്തെത്തും. ഇന്ന് രാത്രി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം നാളെ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും.

തിങ്കളാഴ്ച രാത്രി 10 മണിയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുവനന്തപുരത്ത് എത്തുന്നത്. കോവളം ഉദയസമുദ്ര ഹോട്ടലില്‍ താമസിക്കുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. രാവിലെ 10ന് പത്തനാപുരത്തും 11.30ന് പത്തനംതിട്ടയിലും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. ഇവിടെ നിന്നാണ റോഡ് മാര്‍ഗം കെ എം മാണിയുടെ വീട്ടിലെത്തുക.

വൈകിട്ട് നാലിന് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തി. പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി തിരിച്ച് തിരുവനന്തപുരത്തെത്തി വൈകിട്ട് ആറിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി അദ്ദേഹം കണ്ണൂരിലേയ്ക്ക് തിരിക്കും.


Other News in this category4malayalees Recommends