ഇ കെ നയനാരെ ഓഡിറ്റ് ചെയ്താല്‍ സ്ത്രീ വിരുദ്ധനാണെന്ന് മനസിലാകും ; വീണ്ടും വിവാദ പ്രസ്താവന നടത്തി വി ടി ബല്‍റാം എംഎല്‍എ

ഇ കെ നയനാരെ ഓഡിറ്റ് ചെയ്താല്‍ സ്ത്രീ വിരുദ്ധനാണെന്ന് മനസിലാകും ; വീണ്ടും വിവാദ പ്രസ്താവന നടത്തി വി ടി ബല്‍റാം എംഎല്‍എ
അന്തരിച്ച സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ നായനാരെ അധിക്ഷേപിച്ച് വി.ടി ബല്‍റാം എം.എല്‍.എ.

'സി.പി.ഐ.എമ്മിന്റെ വലിയ ജനകീയ നേതാവായ ഇ.കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായിരിക്കുന്നത്. മാന്യനായും ജനകീയനായും സരസനായും തറവാട്ടുകാരണവരായുമൊക്കെ ഇ.കെ നായനാര്‍ നിലനില്‍ക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തതുകൊണ്ടാണ്. '

നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി.ടി ബല്‍റാം പറഞ്ഞു.ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വി.ടി ബല്‍റാം ഇ.കെ നായനാരെ പരാമര്‍ശിച്ചത്.

പാണക്കാട്ടെ തങ്ങളെ കണ്ടതിന് ശേഷം രമ്യ ഹരിദാസ് പോയത് കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും അതൊടെ ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് തനിക്ക് പറയാനാവില്ല എന്നുമായിരുന്നു പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എ വിജയരാഘവന്‍ പറഞ്ഞത്.

എല്‍.ഡി.എഫിന് ചേരുന്ന കണ്‍വീനറാണ് വിജയരാഘവനെന്നും നായനാര്‍ പോലും സ്ത്രീവിരുദ്ധനാണെന്ന് പരിശോധിച്ചാല്‍ മനസിലാകും എന്നുമായിരുന്നു വി.ടി ബല്‍റാമിന്റെ പരാമര്‍ശം.

നേരത്തെ എ.കെ.ജി 'ബാലപീഡകന്‍' ആണെന്ന തരത്തില്‍ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

Other News in this category4malayalees Recommends