തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷന്മാര്‍ കേരളത്തിലേക്ക്;15 16 തീയതികളില്‍ അമിത്ഷാ പര്യടനം നടത്തും; രാഹുല്‍ എത്തുന്നത് പത്തനംതിട്ടയിലും പത്തനാപുരത്തെയും പരിപാടികളില്‍ പങ്കെടുക്കാന്‍

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷന്മാര്‍ കേരളത്തിലേക്ക്;15  16 തീയതികളില്‍ അമിത്ഷാ പര്യടനം നടത്തും; രാഹുല്‍ എത്തുന്നത് പത്തനംതിട്ടയിലും   പത്തനാപുരത്തെയും പരിപാടികളില്‍ പങ്കെടുക്കാന്‍

കേരളത്തിലും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരം ദേശിയ നേതാക്കള്‍ കേരളത്തിലേക്ക്.ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ദേശിയ അധ്യക്ഷന്മാരും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ന് കേരളത്തില്‍ എത്തും.ബിജെപി അധ്യക്ഷന്‍ അമിത്ഷാ രണ്ടു ദിവസത്തെ പര്യടനത്തിനായാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16 , 17 തീയതികളിലായാണ് തെരെഞ്ഞെടുപ്പ് പ്രചാരണം .അദ്ദേഹം ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെത്തുക.അതേസമയം കേരളത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അമിത്ഷായോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ന് എത്തും.ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് നിര്‍മ്മല സീതാരാമന്റെ ആദ്യ തെരെഞ്ഞെടുപ്പ് പരിപാടി.


ശേഷം തിരുവനന്തപുരത്ത് ഏഴുമണിക്ക് നടക്കുന്ന റോഡ് ഷോയിലും നിര്‍മ്മല സീതാരാമന്‍ പങ്കെടുക്കും.അതേസമയം അമിത് ഷാ തൃശ്ശൂരിലും ആലുവയിലും നടക്കുന്ന തെരെഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പങ്കെടുക്കും.തൃശ്ശൂരില്‍ വൈകുന്നേരം നാലരക്കും ആലുവയില്‍ ആറരക്കുമാണ് പങ്കെടുക്കുക.


പത്തനാപുരത്തും പത്തനംതിട്ടയിലും യോഗങ്ങളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക.അദ്ദേഹം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തും. കേരളത്തിലും യു ഡി എഫ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.അതേസമയം സാഹചര്യങ്ങളെ മുതലെടുത്ത്‌കൊണ്ട് കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയും പരിശ്രമിക്കുന്നത്.

Related News

Other News in this category4malayalees Recommends