ഫുട്‌ബോള്‍ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക്

ഫുട്‌ബോള്‍ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക്
മിശ്രിഫ് : കേഫാക്കുമായി സഹകരിച്ചു ഫഹാഹീല്‍ ബ്രതെഴ്‌സ് എഫ് സി ഒരുക്കിയ ഫുട്‌ബോള്‍ ഫിയസ്റ്റ 2019 സെവെന്‍സില്‍ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാര്‍. അത്യന്തം വാശി നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഗോള്‍രഹിതമായതിനെ തുടര്‍ന്ന് ഷൂട്ട്ഔട്ടിലൂടെയാണ് മാക് കുവൈറ്റ് എഫ് സി കിരീടം നേടിയത് .നേരത്തെ നടന്ന സെമിഫൈനലില്‍ സില്‍വര്‍ സ്റ്റാര്‍ എഫ് സിയെ മാക് കുവൈറ്റ് എഫ് സിയും റൗദ എഫ് സിയെ പരാജയപ്പെടുത്തി ഫഹാഹീല്‍ ബ്രദേസ് എഫ്‌സി.യും ഫൈനലില്‍ പ്രവേശിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ റൗദ എഫ് സി യെ കീഴടക്കി സില്‍വര്‍ സ്റ്റാര്‍ എഫ് സി മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി മന്‍സൂര്‍ (മാക് കുവൈറ്റ് എഫ് സി ) മികച്ച ഗോള്‍ കീപ്പര്‍ ഷൈജല്‍ (സില്‍വര്‍ സ്റ്റാര്‍ എഫ് സി ) മികച്ച പ്രതിരോധ താരം അഷ്‌റഫ് ( ഫഹാഹീല്‍ ബ്രതെഴ്‌സ് എഫ് സി) ടോപ് സ്‌കോറെര്‍ യൂനുസ് (ഫഹാഹീല്‍ ബ്രതെഴ്‌സ് എഫ് സി) എന്നിവരെ തിരഞ്ഞെടുത്തു. അന്‍സാരി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ ഷമീര്‍, സെനാറ്റര്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ സെബാസ്‌ററ്യണ്‍, കുവൈറ്റ് വാല്യൂ ജനറല്‍ ട്രേഡിങ്ങ് കമ്പനി മാനേജിങ് പാര്‍ട്ണര്‍ സമദ്, കൂള്‍ലാന്റ്‌സ് എം ഡി സലിം സി ടി എന്നിവരും കെഫാക് പ്രതിനിധികളും ഫഹാഹീല്‍ ബ്രതെഴ്‌സ് ഭാരവാഹികളും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു


Other News in this category4malayalees Recommends