ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം;മോദിക്ക് ഭയമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്യയിലും വയനാട്ടിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍;വെല്ലുവിളിച്ച് ഖുശ്ബു

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം;മോദിക്ക് ഭയമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്യയിലും വയനാട്ടിലും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍;വെല്ലുവിളിച്ച് ഖുശ്ബു

പ്രചാരണ ചൂടേറ്റി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇന്ന്.പത്തനാപുരത്തെ പൊതുയോഗത്തിലായിരിക്കും ആദ്യം പങ്കെടുക്കുക.അതേസമയം കോണ്‍ഗ്രസ്സ് വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ റോഡ് ഷോ നടത്തി.കേരളത്തിലെ ഒരു വിഭാഗം ഏറെ പ്രതിഷേധം നടത്തിയ സുപ്രീം കോടതി യിലെ ചരിത്ര വിധി ,ശബരിമലയിലെ യുവതി പ്രവേശന വിധിയെ സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്നും ഖുശ്ബു പ്രതികരിച്ചു.




സമൂഹത്തില്‍ ലിംഗ സമത്വത്തിനായുള്ള കോടതി വിധിയെ അംഗീകരിക്കുന്നു,എന്നാല്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ ആവില്ലെന്നും ഖുശ്ബു പ്രതികരിച്ചു. വയനാട്ടില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു ഖുശ്ബു ഇങ്ങനെ പ്രതികരിച്ചത്.അതേസമയം പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഖുശ്ബു വെല്ലു വിളിച്ചു.




രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന വായനാട്ടിലെത്തി രാഹുലിനെതിരെ പ്രചാരണം നടത്താന്‍ ഖുശ്ബു മോദിയെ വെല്ലുവിളിക്കുകയായിരുന്നു.പൊതുയോഗത്തിനു ശേഷം 20 കിലോ മീറ്റര്‍ നീണ്ട റോഡ് ഷോയും നടന്നു.നിരവധി പേരാണ് റോഡ് ഷോ കാണാന്‍ എത്തിയത്.പനമരത്ത് റോഡ് ഷോ അവസാനിച്ചു.ഖുശ്ബു ഇന്നും പ്രചാരണം തുടരും.



Related News

Other News in this category



4malayalees Recommends